07 September 2020

വെണ്ണക്കാട് തൂക്കുപാലം ഇനി വീരേന്ദ്രകുമാറിന്റെ പേരിൽ അറിയപ്പെടും
(VISION NEWS 07 September 2020)





കൊടുവള്ളി: എഴുത്തുകാരനും സോഷ്യലിസ്റ്റ് നേതാവും ജനപ്രതിനിധിയുമായിരുന്ന എം.പി. വീരേന്ദ്രകുമാറിനോടുള്ള ആദരസൂചകമായി വെണ്ണക്കാട് തൂക്കുപാലത്തിന് അദ്ദേഹത്തിന്റെ പേരിടാൻ കൊടുവള്ളി നഗരസഭായോഗം ഏകകണ്ഠമായി തീരുമാനിച്ചു.

യോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ ഷരീഫ കണ്ണാടിപ്പൊയിൽ അധ്യക്ഷയായി. ഡെപ്യൂട്ടി ചെയർപേഴ്സൺ എ.പി. മജീദ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഹാജറ ബീവി, വി.സി. നൂർജഹാൻ, കെ. ബാബു, ബിന്ദു അനിൽകുമാർ എന്നിവർ സംസാരിച്ചു. വികസനം വളരെ കുറവായിരുന്ന വെണ്ണക്കാട് പ്രദേശത്ത് തൂക്കുപാലം നിർമിച്ചതിലൂടെ വികസനത്തിന് വേഗംകൂട്ടിയ എം.പി. വീരേന്ദ്രകുമാറിന്റെ പേര് പാലത്തിന് നൽകണമെന്ന ആവശ്യമുന്നയിച്ച് ഓഗസ്റ്റ് 14-ന് മാതൃഭൂമി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. നഗരസഭയിലെ ഭരണപക്ഷവും പ്രതിപക്ഷവും ഈ ആവശ്യത്തിന് പിന്തുണ നൽകി.

ദേശീയപാതയിൽ വെണ്ണക്കാട് പൂനൂർപ്പുഴയ്ക്ക് കുറുകെയാണ് തൂക്കുപാലം നിർമിച്ചിരിക്കുന്നത്. കൊടുവള്ളി-മടവൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വെണ്ണക്കാട് തൂക്കുപാലം വീരേന്ദ്രകുമാർ എം.പി.യായിരിക്കെ 2004-2005 വർഷത്തെ അദ്ദേഹത്തിന്റെ പ്രാദേശിക വികസനഫണ്ടിൽനിന്ന് അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമിച്ചത്

Post a comment

Whatsapp Button works on Mobile Device only