11 സെപ്റ്റംബർ 2020

പെട്ടിമുടി ദുരന്തത്തിന് കാരണം അതിതീവ്ര മഴ;ജിയോളിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ അന്വേഷണ റിപ്പോര്‍ട്ട്
(VISION NEWS 11 സെപ്റ്റംബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

​ 
മണ്ണിടിച്ചിൽ നടന്ന പെട്ടിമുടി പരിസ്ഥിതി ദുർബല പ്രദേശമാണെന്നും ദുരന്തത്തിന് കാരണം അതി തീവ്രമഴയാണെന്നും അന്വേഷണ റിപ്പോർട്ട്. ജിയോളിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങൾ ഉള്ളത്.ഒഴാഴ്ചയായി പെയ്ത അതി തീവ്രമഴയാണ് ദുരന്തത്തിന് കാരണം. പെട്ടിമുടിയിലെ ലയങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണമെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പെട്ടിമുടി ദുരന്തത്തിന് ശേഷം പുറത്തുവരുന്ന ആദ്യ ആധികാരിക റിപ്പോര്‍ട്ടാണ് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടേത്. 

ജൂലൈ 30 മുതല്‍ ഓഗസ്റ്റ് 10 വരെ പെയ്ത അതി തീവ്രമഴയാണ് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 24-26 സെന്റീമീറ്റര്‍ മഴ പെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദുരന്തമുണ്ടായ ലയങ്ങളിലിരിക്കുന്ന പ്രദേശങ്ങളെല്ലാം ഒരു മലയുടെ താഴ്‌വാരത്തിലാണ്. ചെറിയ മരങ്ങളും പാറക്കല്ലുകളും നിറഞ്ഞ ഈ പ്രദേശം അതീവ പരിസ്ഥിതി ദുര്‍ബലമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.ഒരാഴ്ചയോളം നീണ്ടു നിന്ന ശക്തമായ മഴയെ തുടര്‍ന്ന് മുകള്‍തട്ട് ദുര്‍ബലമായി. ഇതേ തുടര്‍ന്ന് ഈ പ്രദേശങ്ങള്‍ വലിയ പാറക്കല്ലുകള്‍ ഉള്‍പ്പെടെ താഴേക്ക് ഇടിയുകയായിരുന്നു. ഇതാണ് ദുരന്തത്തിന് കാരണമായത്. 

അരനൂറ്റാണ്ടിലേറെയായി ഈ മേഖലയില്‍ താമസിക്കുന്നവരാണ് ദുരന്തത്തിന് ഇരയായ തൊഴിലാളികള്‍. നേരത്തെ പ്രദേശത്ത് ചെറിയ തോതില്‍ പോലും സമാനമായ സംഭവം ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ഇവര്‍ക്ക് മുന്‍കരുതല്‍ എടുക്കാനും കഴിഞ്ഞില്ല. ഇതാണ് ദുരന്തത്തിന്റെ തീവ്രത കൂടാന്‍ കാരണമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only