02 സെപ്റ്റംബർ 2020

ബസിൽ കയറുമ്പോൾ കാൽ തെന്നി വീണു; ഗർഭിണിയായ നഴ്സ് ബസ് കയറി മരിച്ചു
(VISION NEWS 02 സെപ്റ്റംബർ 2020)
കണ്ണൂർ: ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെ കാൽ തെന്നി വീണ് ഗർഭിണിയായ നഴ്സിന് ദാരുണാന്ത്യം. പെരുന്തോടിയിലെ ചെരിയമ്പുറം വിനുവിന്റെ ഭാര്യയും കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ നഴ്സുമായ ദിവ്യയാണ് മരിച്ചത്. 26 വയസായിരുന്നു. 
കണ്ണൂർ നിടുംപൊയിലിന് സമീപം വാരപ്പീടികയിൽ ആണ് സംഭവം.

ബുധനാഴ്ച രാവിലെ എട്ടുമണിയോടെ ആയിരുന്നു അപകടം. ആശുപത്രിയിലേക്ക് പോകാൻ ബസ് കയറുന്നതിനിടെ താഴെ വീണ ദിവ്യ, ബസിനടിയിൽപ്പെടുകയായിരുന്നു. അപകട സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only