15 സെപ്റ്റംബർ 2020

ഹിന്ദി ദിനം ആഘോഷിച്ചു
(VISION NEWS 15 സെപ്റ്റംബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മടവൂർ:മലയാളികളിൽ ഭൂരിഭാഗത്തിനും ഹിന്ദി ഇന്നും ഒരു കടമ്പയാണ് ഈ ഭാഷയെ അടുത്തറിയാൻ പലരും ശ്രമിക്കാറില്ല. അതിനാൽ ഹിന്ദി ഭാഷയെ പ്രചരിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും വേണ്ടി
 മടവൂർ എ യു പി സ്കൂളിൽ സെപ്റ്റംബർ 14 ന് ഹിന്ദി ദിനത്തോടനുബന്ധിച്ച്  ഓൺലൈൻ ഹിന്ദി അസംബ്ലിയും ഹിന്ദി ക്ലബ് ഉദ്ഘാടനവും നടന്നു. സ്കൂൾ പ്രധാനധ്യപകൻ എം അബ്ദുൽ അസീസ്  അദ്ധ്യക്ഷത വഹിച്ചു.  വിദ്യാർത്ഥികളുടെ വിവിധ പരിപാടികളോടു കൂടി ആരംഭിച്ച വെർച്വൽ അസംബ്ലിയിൽ ഹിന്ദി ക്ലബ് ഉദ്ഘാടനം കേന്ദ്രീയ ഹിന്ദി മഹാവിദ്യാലയം പ്രിൻസിപ്പാൾ വിനു നീലേരി നിർവ്വഹിച്ചു.തുടർന്ന് ഹിന്ദി കവിത ആലാപനം
ഹിന്ദി കഥ, കവിത രചന
 പോസ്റ്റർ നിർമ്മാണം  നടന്നു.പരിപാടികൾ യൂട്യൂബ് ചാനൽ വഴി സംപ്രേഷണം ചെയ്തു. രഘുനാഥൻ കൊളത്തൂർ വി ഷക്കീല . പി യാസിഫ്,സി.ഹുസൈൻ കുട്ടി, അരുൺ എ , ഷെറിൻ പി
എന്നിവർ സംസാരിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only