12 സെപ്റ്റംബർ 2020

വന്ദേഭാരത് മിഷന്‍; സൗദിയില്‍ നിന്ന് കൂടുതൽ വിമാന സര്‍വീസുകള്‍
(VISION NEWS 12 സെപ്റ്റംബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വന്ദേഭാരത് മിഷന്‍ സൗദിയില്‍ നിന്ന് കൂടുതൽ വിമാന സര്‍വീസുകള്‍. പുതിയ പട്ടികയനുസരിച്ച്‌ മുപ്പത്തിയെട്ട് സര്‍വീസുകളാണ് ഇന്ത്യയിലേക്കുള്ളത്. സെപ്റ്റംബര്‍ പതിനൊന്ന് മുതല്‍ ഇരുപത്തിയൊന്‍പത് വരെയുള്ള തീയതികളിലാണ് സര്‍വീസുകള്‍. സെപ്റ്റംബര്‍ രണ്ടാം പകുതിയിലേക്കുള്ള സര്‍വീസുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഷെഡ്യൂള്‍ വിപുലപ്പെടുത്തിയത്.
ഈ മാസം പതിനൊന്ന് മുതല്‍ 29 വരെയുള്ള തീയതികളിലെ സര്‍വീസുകളാണ് പ്രഖ്യാപിച്ചത്. പുതുക്കിയ പട്ടികയനുസരിച്ച്‌ കേരളത്തിലേക്കുള്ള പതിനേഴ് സര്‍വീസുകള്‍ ഉള്‍പ്പെടെ 38 വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. 

എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളാണ് സര്‍വീസുകള്‍ നടത്തുക. ദമ്മാം, റിയാദ് വിമാനത്താവളങ്ങളില്‍ നിന്നാണ് കേരളത്തിലേക്കുള്ള സര്‍വീസുകള്‍. ഇത്തവണയും ജിദ്ദയില്‍ നിന്നും കേരളത്തിലേക്ക് സര്‍വീസുകളൊന്നുമില്ല. ദമ്മാമില്‍ നിന്നും പതിമൂന്ന്, പതിനാല്, പത്തൊന്‍പത് തീയതികളില്‍ തിരുവനന്തപുരത്തേക്കും, പതിനാല്, പതിനെട്ട്, ഇരുപത്തിയൊമ്പത് തീയതികളില്‍ കണ്ണൂരിലേക്കും, പതിനാറിന് കൊച്ചിയിലേക്കും, പതിനേഴിന് കോഴിക്കോട്ടേക്കുമാണ് സര്‍വീസുകള്‍. റിയാദില്‍ നിന്നും പന്ത്രണ്ടിനും ഇരുപതിനും കൊച്ചിയിലേക്കും, പതിമൂന്ന് പതിനഞ്ച് ഇരുപത്തിരണ്ട് തീയതികളില്‍ കോഴിക്കോട്ടേക്കും, പതിനേഴിനും ഇരുപത്തിയഞ്ചിനും കണ്ണൂരിലേക്കും, പത്തൊന്‍പതിന് തിരുവനന്തപുരത്തേക്കുമാണ് സര്‍വീസുകള്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only