29 September 2020

തെരുവ് കച്ചവടത്തിനെതിരെ കൊടുവള്ളിയിലെ വ്യാപാരികൾ
(VISION NEWS 29 September 2020)



തെരുവ് കച്ചവടത്തിനെതിരെ പ്രതികരിച്ചു കൊടുവള്ളിയിലെ വ്യാപാരികൾ. ഇന്ന് രാവിലെ കൊടുവള്ളി നരിക്കുനി റോഡിലെ തെരുവ് കച്ചവടം KVVES കൊടുവള്ളി യൂണിറ്റ് വൈസ് പ്രസിഡന്റ്‌ മോഡേൺ കാദറിന്റെ നേതിര്ത്വത്തിൽ എടുത്ത് മാറ്റിയത്. അമിത വാടകയും കോവിഡ് പോലത്തെ മാരക രോഗങ്ങളിൽ ലോക്ക്ഡൌൺ മൂലം പ്രതിസന്ധിയിൽ നിൽക്കുന്ന വ്യാപാര സമൂഹത്തിനു ഭീഷണിയാണ് തെരുവ് കച്ചവടങ്ങൾ.യാതൊരു വിത കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് തെരുവ് കച്ചവടങ്ങൾ നടക്കുന്നത്.  തുടർന്നും തെരുവ് കച്ചവടങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കുമെന്ന് വ്യാപാരികൾ പറഞ്ഞു. മോഡേൺ കാദർ, നിസാർ കോട്ടൺസ്പോട്ട്,ഷബീർ ന്യൂ ചോയ്സ്, നിസാർ കോതൂർ, ഷിഹാബ് നോവ,  അൻസാരി തുടങ്ങിയവർ നേതിര്ത്വo നൽകി

Post a comment

Whatsapp Button works on Mobile Device only