10 September 2020

മടവൂരിൽ പേപ്പട്ടി യുടെ കടിയേറ്റ് ആറ് പേർക്ക് പരിക്ക്
(VISION NEWS 10 September 2020)



മടവൂർ :മടവൂർ ഗ്രാമപഞ്ചായ
ത്തിലെ രാംപൊയിൽ - പള്ളിത്താഴം ഭാഗങ്ങളിൽ പേയിളകിയതെരുവ് നായയുടെ പരാക്രമണം.
ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ്
സംഭവം. നായയുടെ കടിയേറ്റ 6 ഓളം
പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഈ ഭാഗങ്ങളിൽ തെരുവ് നായ്ക്കൾ വ്യാപകമായതായി നാട്ടുകാർ പറയുന്നു.
ഗ്രാമ പഞ്ചായത്തിലെ ആരാമ്പ്രം ,പുള്ളിക്കോത്ത്, കൊട്ടക്കാ വയൽ, ചക്കാലക്കൽ ഭാഗങ്ങളിൽ അടുത്ത
കാലത്തായി തെരുവ് നായ്ക്കളുടെ
ശല്യം രൂക്ഷമായതായി പരാതിയുണ്ട്
രാപ്പകൽ വ്യത്യാസമില്ലാതെ വീടുകളി
ലെ വളർത്തു മൃഗങ്ങളെയും കോഴികളെയും കടിച്ചു കൊല്ലുന്ന സംഭവങ്ങളും നിത്യമായതായി നാട്ടുകാർ
ചൂണ്ടിക്കാട്ടുന്നു. 

മുൻ കാലങ്ങളിൽ
ഗ്രാമപഞ്ചായത്തധികൃതർ തെരുവ്
നായ്ക്കളെ നിർമാർജനം ചെയ്യാൻ
നടപടി സ്വീകരിക്കുക പതിവായിരുന്നു.
അതിപ്പോൾ നിലച്ചതോടെയാണ് വ്യാപക
മായി തെരുവ് നായ്ക്കൾ വിഹാരം നടത്തി വരുന്നത്.


*തെരുവുനായ ശല്യത്തിനെതിരെ നടപടിയെടുക്കണം*

മടവൂർ -മടവൂർ ഗ്രാമ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ തെരുവുനായകളുടെ കടിയേറ്റ് ആശുപത്രിയിൽ പ്രവേശിച്ചിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ പരിഭ്രാന്തിയിലാന്ന്. ജനങ്ങളുടെ ജീവന് സംരക്ഷണം നൽകി ആശങ്കയകറ്റാനുള്ള നടപടി സ്വീകരിക്കണമെന്ന് ലീഡർ കെ.കരുണാകരൻ സ്മൃതി വേദി മടവൂർ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ മണ്ഡലം ചെയർമാൻ വി.കെ സുബൈർ അധ്യക്ഷത വഹിച്ച യോഗം ബ്ലോക്ക് കോൺഗ്രസ് ജനറൽ സിക്രട്ടറി അബ്ദുറഹിമാൻ മലയിൽ ഉദ്ഘാടനം ചെയ്തു. ആരാമം കോയ, പി.കെ. മനോജ്കുമാർ മാസ്റ്റർ, സിജി കൊട്ടാരത്തിൽ, ഷാഹുൽ മടവൂർ, നിധീഷ് രാംപൊയിൽ, യൂസുഫ് പുല്ലാളൂർ, സുബ്രമണ്യൻ എരവന്നൂർ, ഹനീഫ മുട്ടാഞ്ചേരി ,ഫാറൂഖ് പുത്തലത്ത്, ഗോകുൽ മുട്ടാഞ്ചേരി , അഖിൽ മുട്ടാഞ്ചേരി എന്നിവർ സംസാരിച്ചു.

Post a comment

Whatsapp Button works on Mobile Device only