18 September 2020

വിലക്ക്​ മാറി; എയർ ഇന്ത്യ ദുബൈയിലേക്ക് സർവീസ്​ തുടരും
(VISION NEWS 18 September 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



ദുബൈ: കോവിഡ് ബാധിതരായ രണ്ട്​ പേർക്ക്​ യാത്ര അനുവദിച്ചതിനെ തുടർന്ന് എയർ ഇന്ത്യ എക്​സ്​പ്രസ്​ വിമാനങ്ങൾക്ക് ദുബൈ വിമാനത്താവളം അധികൃതർ ഏർപെടുത്തിയ 15 ദിവസത്തെ വിലക്ക്​ പിൻവലിച്ചതോടെ എയർ ഇന്ത്യ​ ശനിയാഴ്​ച മുതൽ വീണ്ടും ദുബൈയിലേക്ക്​ സർവീസ്​ നടത്തും. വെള്ളിയാഴ്​ചത്തെ വിമാനങ്ങൾ ഷാർജയിലേക്ക്​ തിരിച്ച്​ വിട്ടിരുന്നു. അടുത്ത ദിവസങ്ങളിൽ യാത്ര ചെയ്യേണ്ടവർക്കും ഷാർജ വിമാനത്താവളത്തി​േലക്ക്​ സർവീസ്​ മാറ്റിയതായി കാണിച്ച്​ മെസേജ്​ വന്നിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഇന്ന്​ മുതൽ സർവീസ്​ പഴയരീതിയിലാക്കുമെന്ന്​ അധികൃതർ അറിയിച്ചത്​. യാത്ര മുടങ്ങിയവർക്ക്​ മറ്റൊരു വിമാനത്തിൽ യാത്രാസൗകര്യ​െമാരുക്കും.
കോവിഡ്​ പോസിറ്റീവ്​ ഫലമുള്ള രണ്ട്​ യാത്രക്കാരെ യാത്ര ചെയ്യാൻ അനുവദിച്ചതി​െന തുടർന്ന്​ വെള്ളിയാഴ്​ച മുതൽ 15 ദിവസത്തേക്കാണ്​ എയർ ഇന്ത്യ വിമാനങ്ങൾക്ക്​ ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി വിലക്കേർപെടുത്തിയത്​. മുമ്പും സമാന സംഭവമുണ്ടായപ്പോൾ എയർ ഇന്ത്യ എക്സ്പ്രസിന് മുന്നറിയിപ്പ് നൽകിയിരുന്നു.

എന്നിട്ടും പിഴവ് ആവർത്തിച്ച സാഹചര്യത്തിലാണ് വിലക്കിയത്​​. ഡൽഹിയിൽ നിന്നും ജയ്​പൂരിൽ നിന്നുമുള്ള യാത്രക്കാരെയാണ്​ കോവിഡ്​ പോസിറ്റീവ്​ ഫലത്തോടെ യാത്രക്ക്​ അനുവദിച്ചത്​. ഇത്​ മൂലം യാത്രക്കാർക്കുണ്ടാകുന്ന ചികിത്സ, ക്വാറൻറീൻ ചെലവുകൾ എയർ ഇന്ത്യ വഹിക്കണമെന്നും ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചിരുന്നു.

Post a comment

Whatsapp Button works on Mobile Device only