04 September 2020

യു.എ.ഇയില്‍ നേരിയ ഭൂചലനം.
(VISION NEWS 04 September 2020)


ദുബായ്: യുഎഇയിലെ ഫുജൈറയില്‍ റിക്ടർ സ്‌കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ചെറിയ ഭൂചലനം ഉണ്ടായതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

രാവിലെ 6.08 നാണ് ഫുജൈറയിൽ 10 കിലോമീറ്റർ താഴ്ചയിൽ ഭൂചലനം ഉണ്ടായതെന്ന് എൻ‌സി‌എം ട്വീറ്റ് ചെയ്തു.  ഭൂകമ്പം ‘താമസക്കാർക്ക് ചെറുതായി അനുഭവപ്പെട്ടു’.

അപകടമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും ഫുജൈറ തീരദേശ മേഖലയിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
➖➖➖➖➖➖➖➖➖➖➖➖

Post a comment

Whatsapp Button works on Mobile Device only