10 September 2020

കൊടുവള്ളി സിറാജ് ഫ്ലൈ ഓവർ കം അണ്ടർ പാസ്സേജ് ഭൂമി ഏറ്റെടുക്കൽ നടപടി ദ്രുതഗതിയിലാക്കാൻ സമ്മർദ്ദം ചെലുത്താൻ സപ്പോർട്ടിംഗ് കമ്മിറ്റി തീരുമാനം
(VISION NEWS 10 September 2020)


കൊടുവള്ളി സിറാജ് ഫ്ലൈ ഓവർ കം അണ്ടർപാസ് പദ്ധതി പ്രാവർത്തികമാക്കുന്നതിന് പ്രാരംഭ നടപടിയായ ഭൂമി ഏറ്റെടുക്കൽ നടപടി ധ്രുദ ഗതിയിൽ ആക്കാൻ നടപടി സ്വീകരിക്കുവാൻ സമ്മർദ്ദം  ചെലുത്താൻ സപ്പോർട്ടിംഗ് കമ്മിറ്റി അടിയന്തര യോഗം തീരുമാനിച്ചു.  വിവിധ സർക്കാർ ഏജൻസികളുടെ നേതൃത്വത്തിലുള്ള സ്ഥലപരിശോധനയോടെ പൊതുജനപിന്തുണ ഈ പദ്ധതിക്ക് കൂടി വരികയാണ്.  സപ്പോർട്ടിംഗ് കമ്മിറ്റിയുടെ ജനറൽ കൺവീനർ ആയി സിപി ഫൈസലിനെ യോഗം തെരഞ്ഞെടുത്തു. ചെയർമാൻ കെ ബാബു അധ്യക്ഷത വഹിച്ചു കാരാട്ട് റസാഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. വായോളി മുഹമ്മദ് മാസ്റ്റർ,   ഒ.പി.ഐ. കോയ , നാസർ കോയ തങ്ങൾ,  കെ സുരേന്ദ്രൻ, കെ.സി.എൻ അഹമ്മദ് കുട്ടി , ടി പി ഹർഷാദ് , പിടി ശിവദാസൻ, ഇ.സി ഇഖ്ബാൽ, ഒ.പി റസാഖ്, കെ.അസ്സയിൻ, കെ.ഷറഫുദീൻ, ഷബീർ സി.കെ, ഒ.കെ നജീബ് , എം.പി മൊയ്തീൻ, പി.ടി.സി ഗഫൂർ, എ.പി സിദ്ധിഖ്, പി ടി അസ്സയിൽ കുട്ടി, പി.കെ മുഹമ്മദ് , അഷ്റഫ് വാവാട്, ഒ.ടി സുലൈമാൻ, എം.അബ്ദുള്ള, ഇ.കെ മുഹമ്മദ് , കെ.ടി സുനി, സി.എം ബഷീർ, പി.സി വേലായുധൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഒ.പി റഷീദ് സ്വാഗതവും ജനറൽ കൺവീനർ സി.പി ഫൈസൽ നന്ദിയും പറഞ്ഞു.

Post a comment

Whatsapp Button works on Mobile Device only