ഓമശ്ശേരി: ഓമശ്ശേരി ഗ്രാമപഞ്ചായത്ത് കെട്ടിടം നിലനിൽക്കുന്നത് അടക്കമുള്ള പുതിയ ബസ്സ്റ്റാൻഡിൽ രണ്ട് വർഷക്കാലമായി ദുരിതത്തിലാണ് വ്യാപാരികൾ. മുൻപ് പഞ്ചായത്ത് ഓഫീസിൽ ചേർന്ന ട്രാഫിക് അഡ്വൈസറി കമ്മിറ്റി തീരുമാനങ്ങൾ പഞ്ചായത്ത് അധികൃതരും നിയമപാലകരും നടപ്പിലാക്കാത്തത് മൂലം ദുരിതത്തിലായത് അറുപതോളം വരുന്ന കച്ചവടസ്ഥാപനങ്ങൾ ആണ്.
ദൂര വഴിക്ക് പോകേണ്ട യാത്രക്കാരും. ഉദ്യോഗസ്ഥരും, പഞ്ചായത്ത് ജീവനക്കാരും വാഹനങ്ങൾ ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്യുന്നതാണ് ബസ്സുകൾക്ക് കയറാൻ കഴിയാത്തത്.
വ്യാപാരികൾ പഞ്ചായത്ത് അധികൃതരെ ഇതിനുമുമ്പ് പലപ്രാവശ്യം പരാതികൾ ബോധിപ്പിച്ചിരുന്നു. പെട്ടെന്നുതന്നെ ട്രാഫിക് അഡ്വൈസറി റിപ്പോർട്ടുകൾ പഠിച്ച് ശേഷം അടിയന്തര തുടർ നടപടികൾ കൈക്കൊള്ളുമെന്ന് ഓമശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ട്രാഫിക് അഡ്വൈസറി കമ്മിറ്റി അംഗവും വ്യാപാരി വ്യവസായി സമിതി അംഗവുമായ ഒ.കെ നാരായണനും മറ്റ് വ്യാപാരികൾക്കും ഉറപ്പുനൽകി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ