07 September 2020

ഓമശ്ശേരി വിദ്യാപോഷിണി എ എൽ പി സ്ക്കൂളിൽ വെച്ചു നടത്തിയ ആന്റിജൻ ടെസ്റ്റിൽ മുഴുവൻ പേരുടെ റിസൾട്ടും നെഗറ്റീവ്
(VISION NEWS 07 September 2020)






ഓമശ്ശേരി :ഇന്ന് (07/09/2020) ഓമശ്ശേരി വിദ്യാപോഷിണി എ എൽ പി സ്ക്കൂളിൽ വെച്ചു നടത്തിയ ആന്റിജൻ ടെസ്റ്റിൽ 73 പേർ പങ്കെടുത്തു. പങ്കെടുത്ത മുഴുവൻ പേരുടെ റിസൾട്ടും നെഗറ്റീവ് ആണ്. 

വളരെയധികം ആശ്വാസകരമായ വാർത്തയാണിത്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് മൂവ്വായിരത്തിലധികം പേർക്ക് കോവിഡ് 19 ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇനിയുള്ള ദിവസങ്ങളിലും കരുതലും ജാഗ്രതയും ഉണ്ടാകണം. 

ഒരു ചെറിയ അശ്രദ്ധ പോലും നമ്മിൽ നിന്നും ഉണ്ടാകരുത്. ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് നമുക്ക് നമ്മുടെ നാട്ടിൽ നിന്നും കോവിഡ് മഹാമാരിയെ തുരത്താം.

#പിവി #അബ്ദുറഹ്മാൻ #മാസ്റ്റർ 
വൈസ് പ്രസിഡന്റ്‌, 
ഓമശ്ശേരി ഗ്രാമപഞ്ചായത്ത്. 

Post a comment

Whatsapp Button works on Mobile Device only