28 September 2020

ലഹരിക്കെതിരെ പറമ്പത്ത്കാവില്‍ ജനകീയ കൂട്ടായ്മ നടത്തി
(VISION NEWS 28 September 2020)



കൊടുവള്ളി: മദ്യ മയക്ക് മരുന്ന് വിപത്തിനെതിരെ പറമ്പത്ത് കാവില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. പറമ്പത്ത്കാവും സമീപ പ്രദേശങ്ങളിലും വര്‍ധിച്ച് വരുന്ന മദ്യ-ലഹരി വസ്തുക്കളുടെ ഉപയോഗം കൊണ്ട് നാട്ടിലുണ്ടായി കൊണ്ടിരിക്കുന്ന ഭവിഷ്യത്തുക്കളെ ഇല്ലായ്മ ചെയ്യാന്‍ പറമ്പത്ത് കാവില്‍ ചേര്‍ന്ന ജനകീയ കൂട്ടായ്മയില്‍ 'ജാഗ്രത പറമ്പത്ത്കാവ്' എന്ന സമിതിക്ക് രൂപം നല്‍കി. യോഗം പി സി വേലായുധന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു .ആര്‍.വി.റഷീദ് അധ്യക്ഷത വഹിച്ചു.

വി. പി ബഷീര്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. കെ.അസ്ലയില്‍, യു കെ  ഇഖ്ബാല്‍, വി.പി. കലന്തന്‍കുട്ടി, വി.പി.അബൂബക്കര്‍ കുട്ടി, വി.സി.ഇസ്മായില്‍, കെ ടി. സുനി, വി.സി.ഷറഫുദ്ദീന്‍, ആര്‍.ടി രാമന്‍ കുട്ടി, എം പി സന്തോഷ് കുമാര്‍, ഒ പി  ശ്രീധരന്‍, എ പി ജയ്‌സല്‍, കെ ടി ഷബീറലി എന്നിവര്‍ സംസാരിച്ചു. 

സമിതിയുടെ ചെയര്‍മാനായി ആര്‍ വി റഷീദ് ജനറല്‍ കണ്‍വീനറായി കെ ടി സുനി ട്രഷററായി വി സി ഷറഫുദ്ദീന്‍ എന്നിവരെ തെരഞ്ഞെടുത്തു. മാട്ടുപൊയില്‍, വയപ്പുറം, സഹകരണമുക്ക് എന്നീ മേഖലകളില്‍ ക്ലസ്റ്ററുകള്‍ രൂപീകരിച്ച് ബോധവല്‍ക്കരണം നടത്താന്‍ തീരുമാനിച്ചു

Post a comment

Whatsapp Button works on Mobile Device only