17 September 2020

നരേന്ദ്ര മോദിജി സപ്തതി സേവാസപ്താഹം ബിജെപി ഓമശ്ശേരി പഞ്ചായത്ത് കമ്മിറ്റി ദുർഗ്ഗാനഗർ, വിന്നേഴ്സ്, ചമോറ ആണു നശീകരണം നടത്തി
(VISION NEWS 17 September 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



ഓമശ്ശേരി: പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെ എഴുപതാം ജന്മദിനത്തിന്റെ ഭാഗമായി ദേശീയതലത്തിൽ ബിജെപി നടത്തുന്ന സേവാസപ്താഹത്തിന്റെ ഓമശ്ശേരി പഞ്ചായത്ത്തല ഉദ്ഘാടനം ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് തേവള്ളി നിർവ്വഹിച്ചു.

സേവന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് പൊതുസ്ഥല ശുചീകരണം നടന്നു.കിടപ്പു രോഗിയുടെ നിർദ്ധന കുടുംബത്തിന് കിടക്കയും തലയിണകളും നൽകി.

പരിപാടിയിൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ഒ.പി. സാജു അധ്യക്ഷനായി.
വൈസ് പ്രസിഡണ്ട് എം.എൻ.പ്രമോദ് സ്വാഗതവും വാർഡ് കൺവീനർ സരിത് വെട്ടത്ത് നന്ദിയും പറഞ്ഞു.
മണ്ഡലം വൈസ് പ്രസിഡണ്ട് ഒ.കെ.വിനോദ് ,എസ്.സി.മോർച്ച മണ്ഡലം പ്രസിഡണ്ട് കെ.പി.ജിനീഷ്, ബിജെപി പഞ്ചാ. ജന.സിക്രട്ടറി ' വി.മുരളീകൃഷ്ണൻ, കർഷകമോർച്ച മണ്ഡലം വൈസ് പ്രസിഡണ്ട് വി.ദേവദാസ്, യുവമോർച്ച പഞ്ചാ.പ്രസിഡണ്ട് സി.കെ.അർജ്ജുൻ പി.വി.വിജയകുമാർ,.നേതൃത്വം നൽകി.

പഞ്ചായത്തിലെ രണ്ടാം വാർഡിലെ വിന്നേഴ്സ്, ദുർഗ്ഗ നഗർ, ചാമോറ പ്രദേശങ്ങളിലെ ബസ്സ് കാത്തിരിപ്പു കേന്ദ്രങ്ങൾ, മത്സ മാംസ വിപണന സ്ഥലങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ അണുനാശിനി തളിച്ച് ശുദ്ധീകരിച്ചു.

വീഴ്ചയിൽ ഗുരുതര പരിക്കുപറ്റിയ ചാമോറ കോഴിപ്പാടത്ത് വീട്ടിൽ തോമസ്സിൻ്റെ കുടുംബത്തിന് ബിജെപി രണ്ടാം വാർഡ് കമ്മിറ്റി കിടക്കയും തലയിണകളും നൽകി.
ചെങ്കുത്തായ കുന്നിൽ പ്രദേശത്തിെൻ്റ മുകളിൽ പണിതീരാത്ത വീട്ടിൽ ഭാര്യ ചിന്നമ്മ യോടൊപ്പം ജീവിതം നയിക്കുന്ന തോമസ്സിന് ക്രച്ചസ്സുകളുടെ സഹായത്താൽ മാത്രമേ വീടിനുള്ളിൽ അത്യാവശ്യം നടക്കാൻ കഴിയൂ.
താഴെ റോട്ടിലെത്താൻ വഴിയില്ലാത്ത പ്രശ്നവും നിലനിൽക്കുന്നു.

കിടക്കയും തലയിണകളും ഗിരീഷ് തേവള്ളി കുടുംബത്തിന് കൈമാറി.

ചടങ്ങിൽ ഒ.പി. സാജു, ഒ.കെ.വിനോദ് , പി.വി.വിജയകുമാർ, എം.എൻ.പ്രമോദ്, വി.ദേവദാസ് സരിത് വെട്ടത്ത്, വി.മുരളീകൃഷ്ണൻ ജിനീഷ്.കെ.പി.അർജ്ജുൻ.സി.കെ. സംബന്ധിച്ചു.


Post a comment

Whatsapp Button works on Mobile Device only