14 സെപ്റ്റംബർ 2020

പൗരത്വ പ്രക്ഷോഭ വേട്ടക്കെതിരെ വെൽഫെയർ പാർട്ടി പ്രധിഷേധിച്ചു
(VISION NEWS 14 സെപ്റ്റംബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകഓമശ്ശേരി : പൗരത്വ പ്രക്ഷോഭകർക്കെതിരെ തുടരുന്ന ഭരണകൂട വേട്ടക്കെതിരെ വെൽഫെയർ പാർട്ടി ഓമശ്ശേരിയിൽ പ്രധിഷേധ പ്രകടനവും സംഗമവും നടത്തി.
വെൽഫെയർ പാർട്ടി മണ്ഡലം സെക്രട്ടറി ശിഹാബ് വെളിമണ്ണ പരിപാടി ഉൽഘാടനം ചെയ്തു .
സംഘ്പരിവാർ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഡൽഹി വംശഹത്യയിലെ പ്രതികളെ രക്ഷിക്കാനും, പൗരത്വ പ്രക്ഷോഭത്തെ തകർത്ത് നേതാക്കളെ കേസിൽ പെടുത്താനുമുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തെ പ്രതിരോധിക്കാൻ വെൽഫെയർ പാർട്ടി മുന്നിൽ തന്നെ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
വെൽഫെയർ പാർട്ടി ഞ്ചായത്ത് പ്രസിഡന്റ്‌ ഖലീൽ ഒ .പി സ്വാഗതവും സെക്രട്ടറി  സാബിർ.ടി  നന്ദിയും പറഞ്ഞു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only