06 September 2020

ധനമന്ത്രി തോമസ് ഐസക്കിന് കൊവിഡ്
(VISION NEWS 06 September 2020)




തിരുവനന്തപുരം:ധനമന്ത്രി തോമസ് ഐസക്കിന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫ് അടക്കമുള്ളവര്‍ നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണ്.

അതേസമയം, രോഗ ഉറവിടം വ്യക്തമല്ല. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് മന്ത്രി ഞായറാഴ്ച കൊവിഡ് പരിശോധന നടത്തിയത്. ആന്റിജന്‍ പരിശോധനയിലാണ് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ആദ്യമായാണ് കേരളത്തില്‍ ഒരു മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്

Post a comment

Whatsapp Button works on Mobile Device only