30 September 2020

കേരളത്തില്‍ വേണ്ടത് അതീവ ജാഗ്രത; തീവ്ര രോഗബാധയുള്ള സംസ്ഥാനമായി മാറുകയാണെന്ന് ആരോഗ്യ വിദഗ്ധർ; മരണ നിരക്ക് ഉയരുമെന്ന് മുന്നറിയിപ്പ്
(VISION NEWS 30 September 2020)


കേരളത്തിൽ കൊവിഡ് വ്യാപനം വരും ദിവസങ്ങളിൽ അതി രൂക്ഷമായേക്കാമെന്ന് മുന്നറിയിപ്പ് നൽകി വിദഗ്ധർ. കേരളം തീവ്ര രോഗബാധയുള്ള സംസ്ഥാനമായി മാറുകയാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ഒരു നിശ്ചിത സമയത്തിനുള്ളിൽ രോഗ ബാധിതരുടെ എണ്ണം കൂടുന്ന മൂവിങ് ഗ്രോത് റേറ്റ് കേരളത്തിൽ ദേശീയ ശരാശരിയുടെ ഇരട്ടിയാണ്. പരിശോധനകൾ പരമാവധി കൂട്ടിയും നിയന്ത്രണങ്ങൾ കർശനമാക്കിയും രോഗവ്യാപനം നിയന്ത്രിക്കാൻ ആയില്ലെങ്കിൽ മരണ നിരക്ക് കുത്തനെ കൂടുമെന്നാണ് മുന്നറിയിപ്പ്. വരും ആഴ്ചകളിൽ പ്രതിദിന വർധനവ് ഇരുപതിനായിരത്തിന് മുകളിലാകാനും സാധ്യതകൾ ഉണ്ട്.

ഒരു നിശ്ചിത സമയത്തിൽ എത്രത്തോളം രോഗ ബാധ കൂടുന്നു എന്ന് കണക്കാക്കുന്ന മൂവിങ് ഗ്രോത് റേറ്റിൽ 7 ദിവസത്തെ കണക്ക് നോക്കിയാൽ കേരളത്തിലേത് 28 ആണ്. ദേശീയ ശരാശരി വെറും 7. ഇതേ കണക്ക് 30 ദിവസത്തെ നോക്കിയാൽ കേരളത്തിലേത് 96, ദേശീയ ശരാശരി 46ഉം. മൂവിങ് ഗ്രോത് റേറ്റ് കൂടുന്നതും രോഗം ഇരട്ടിക്കൽ സമയം കുറയുന്നതും പ്രകടമാണ്. ഒരു മാസത്തിനിടെ ഇരട്ടിയിലധികമാണ് കൊവിഡ് രോഗികളുടെ വർധന. കഴിഞ്ഞ ദിവസങ്ങളിലേ മരണ നിരക്ക് നോക്കുമ്പോൾ തിരുവനന്തപുരത്തെ മാത്രം വർധന 140 ശതമാനം ആണ്. ഇത് അതീവ ഗുരുതര സാഹചര്യമാണെന്നാണ് വിലയിരുത്തൽ.

Post a comment

Whatsapp Button works on Mobile Device only