09 September 2020

കച്ചേരിമുക്ക് ഗവ: ഹോമിയോ പ്രൈമറി ഹെൽത്ത് സെന്ററിൽ, എസ് വൈ എസ് സാന്ത്വനം സാനിറ്റൈസർ ഡിസ്പെൻസർ സ്ഥാപിച്ചു
(VISION NEWS 09 September 2020)



കച്ചേരിമുക്ക് ഹോമിയോ പ്രൈമറി ഹെൽത്ത് സെന്ററിൽ , *യൂണിറ്റ് എസ് വൈ എസ് സാന്ത്വനം* സാനിറ്റൈസർ ഡിസ്പെൻസർ സ്ഥാപിച്ചു. മെഡിക്കൽ ഓഫീസർ ഡോ.പി ബീനേഷ് ഡിസ്പെൻസറിന്റെ ഉദ്ഘാടനം നിർവഹിച്ചു.
കേരള മുസ്ലിം ജമാഅത്ത് കിഴക്കോത്ത് സർക്കിൾ സെക്രട്ടറി ഒ പി അബൂബക്കർ, യൂണിറ്റ് ജനറൽ സെക്രട്ടറി എൻ പി ഹുസൈൻ സഖാഫി,എസ് വൈ എസ് യൂണിറ്റ് പ്രസിഡണ്ട് സി കെ മുനീർ, ജനറൽ സെക്രട്ടറി സജീർ കെ കെ ,കിസ്‌വ കച്ചേരിമുക്ക് പ്രതിനിധികളായ,അബ്ദുൽ ജലീൽ കെ കെ , മുഹമ്മദ് ജംഷീർ കെ സി എന്നിവർ പങ്കെടുത്തു.

Post a comment

Whatsapp Button works on Mobile Device only