13 September 2020

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്
(VISION NEWS 13 September 2020)



സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ് .ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് വീണ്ടും മഴ കനത്തത്. ഉരുൾപ്പൊട്ടൽ മേഖലകളിൽ പ്രത്യേക ജാഗ്രത വേണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. അറബിക്കടലിൽ മഹാരാഷ്ട്ര തീരം മുതൽ വടക്കൻകേരളം വരെ തുടരുന്ന ന്യൂനമർദ്ദമേഖലയുടെ സാന്നിധ്യവും മഴ തുടരാൻ കാരണമായിട്ടുണ്ട്. 

കാസർകോട് ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 50 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാനിടയുളളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

Post a comment

Whatsapp Button works on Mobile Device only