17 September 2020

കൊടുവള്ളി സിറാജ് ഫ്ലൈ ഓവർ, തുരങ്ക പാത: ആശങ്കക്ക് വകയില്ലെന്ന് എം എൽ എ
(VISION NEWS 17 September 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കൊടുവള്ളി-സിറാജ് ബൈപ്പാസ് റോഡുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ
ഒരു നിലക്കും ആശങ്കപ്പെടേണ്ട കാര്യമി
ല്ലെന്ന് കാരാട്ട് റസാക്ക് എംഎൽ എ.ദേശീയപാത 766 ൽ
കൊടുവള്ളി അങ്ങാടിയിൽ സ്ഥിരമായ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് സിറാജ് ബൈപ്പാസ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്, ഇതിനെതിരെ ചില കേന്ദ്രങ്ങളിൽ നിന്നുയരുന്ന ആരോപണങ്ങൾ തികച്ചും അടിസ്ഥാന രഹിതമാണ്, 22 വ്യക്തികളിൽ നിന്നാണ്
ഇതിനാവശ്യമായ 69 സെന്റ്ഭൂമി ഏറ്റെടുക്കേണ്ടത്,
ആദ്യം സർവ്വെ നടപടികൾ പൂർത്തീകരി
ച്ച് സർക്കാർ ഭൂമിയെത്രയെന്ന് തിട്ടപ്പെടുത്തും. അതിന് ശേഷമെ സ്വകാര്യ വ്യക്തികളുടെ എത്ര ഭൂമി ഏറ്റെടുക്കേണ്ടതുള്ളുവെന്ന് വ്യക്തമാവൂ.
കൊടുവള്ളി സിറാജ് പള്ളി, കൊടുവള്ളി
ജുമുഅത്ത് പള്ളി ഖബർസ്ഥാൻ, യത്തീംഖാന പള്ളി എന്നിവക്ക് ബൈപ്പാസ് റോഡും തുരങ്കം റോഡും നിർമ്മിക്കുമ്പോൾ യാതൊരു വിധ പോറലു മേൽക്കില്ലെന്ന് അലൈൻ
മെന്റ് സ്കെച്ച് മാധ്യമ പ്രവർത്തകർക്ക്
മുന്നിൽ കാണിച്ചു കൊണ്ട് എം എൽ എ ചൂണ്ടിക്കാട്ടി, ഏറ്റെടുക്കുന്ന ഭൂഉടമകൾക്ക് മതിയായ നഷ്ട പരിഹാരം നൽകും
ചില കെട്ടിടങ്ങളുടെ മുൻവശം കുറഞ്ഞ
ഭാഗം നഷ്ടപ്പെടുമെങ്കിലും അവർക്ക്
എല്ലാം ആ കെട്ടിടത്തിന്റെ മുഴുവൻ തുകയും കണക്കാക്കി നഷ്ടപരിഹാരം നൽകും, നാശനഷ്ടം സംഭവിക്കുന്ന
കെട്ടിടങ്ങളിലെ വ്യാപാരികൾക്കും രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും
കൂടാതെ പ്രസ്തുത വ്യാപാര സ്ഥാപന
ങ്ങളിലെ അംഗീകൃത ജീവനക്കാർക്ക്
പ്രതിമാസം 6000 രൂപ നിരക്കിൽ ആറ്
മാസത്തെ ശമ്പളവും ലഭ്യമാവും
ഭൂഉടമക്കും, കെട്ടിട ഉടമകൾക്കും, വ്യാപാരിക്കും, തൊഴിലാളിക്കും അർഹ
മായ തുക നഷ്ടപരിഹാരം ലഭിക്കുന്ന
തിനാൽ ചില വ്യാപാര സംഘടനകൾ
ഇപ്പോൾ നടത്തുന്ന കുപ്രചാരണങ്ങൾ
പദ്ധതിയെ പറ്റി പഠിക്കാത്തത് മൂലമാ
ണെന്ന് കാരാട്ട് റസാക്ക് തുടർന്നു പറഞ്ഞു.
സപ്പോർട്ടിംഗ് കമ്മിറ്റിയിൽ പോലും അർഹമായ പ്രാതിനിത്യം വ്യാപാരികൾക്ക് നൽകിയിട്ടുണ്ട്

2016-17 വർഷ ബജറ്റിലാണ് ഫ്ലൈ ഓവർ നിർമ്മാണത്തിന് സർക്കാർ 54. O2 കോടി രൂപ വകയിരുത്തിയത്.2017ൽ വ്യക്തമായ ചർച്ചകൾക്കും പാരിസ്തിഥി
ആഘാത പഠനങ്ങൾക്കും ശേഷമാണ്
തുരങ്ക പാത നിർമ്മാണംകൂടി ഉൾപ്പെടു
ത്തിയത്, ഭൂമി ഏറ്റെടുക്കൽ - നഷ്ടപരിഹാരം വകയിൽ 24 കോടി രൂപയും കൺസ്ട്രക്ഷൻ വർക്ക് 25 കോടി രൂപയും മറ്റ് ചിലവുകൾക്ക് ബാക്കി തുകയുമാണുള്ളത്,
മേൽപാലം 70 മീറ്റർ നീളത്തിലും 10 മീറ്റർ വീതിയിലുമാണ്നിർമ്മിക്കാനുദ്ദേശിക്കുന്നത്, അതിനടിയിൽ 5.5 മീറ്റർ ഉയരവും 9 മീറ്റർ വീതിയിലും 140 മീറ്റർ നീളത്തിലുമാണ് തുരങ്ക പാത നിർമ്മാണം,
ഒന്നര മീറ്റർ വീതിയിലുള്ള നടപ്പാത ഉൾപ്പെടെ 6.5 മീറ്റർ വീതിയിൽ 285 മീറ്റർ നീളത്തിൽ സർവീസ് റോഡും നിർമ്മിക്കാൻ ലക്ഷ്യമുണ്ട്. പദ്ധതിയുടെ ആകെ നീളം 800 മീറ്ററുമാണ്

സിറാജ് ഫ്ലൈ ഓവറും അതിനോടനു
ബ ന്ധിച്ചുള്ള തുരങ്ക പാതയും വരുന്ന
തോടെ കൊടുവള്ളിയുടെ മുഖഛായ
തന്നെ മാറും. ദേശീയപാതയിൽ ഇപ്പോഴുള്ള വാഹന തിരക്ക് ഒഴിവാകും
ഒരു കച്ചവട സ്ഥാപനത്തിനും യാതൊരു
വിധ നഷ്ടവും സംഭവിക്കില്ല. ഫ്ലൈ ഓവറിനടിയിൽ വാഹനങ്ങൾ പാർക്ക്
ചെയ്യാൻ കൂടുതൽ അവസരമുണ്ടാവും,
ദീർഘദൂരയാത്രാ - ചരക്ക് വാഹനങ്ങൾ
തുരങ്ക പാതവഴി കടന്നു പോവുന്നതോടെ
ഇപ്പോഴത്തെ ഗതാഗത കുരുക്കിന് പരിഹാരമുമാവുമെന്നും എം എൽ എ
പറഞ്ഞു.
കൊടുവള്ളി നഗരസഭ പരിധിയിൽ വിപ്ലവകരമായ മാറ്റമുണ്ടാക്കുന്ന ഈ പദ്ധതിയോട് നഗരസഭ അധികൃതർ പുറംതിരിഞ്ഞു നിൽക്കുന്നത് പദ്ധതി
യെ പറ്റി അവർക്കുള്ള അജ്ഞതയാണ്
വെളിവാക്കുന്നത്, സിറാജ് ഫ്ലൈ ഓവർ
തുരങ്ക പാത നിർമ്മാണവുമായി ബന്ധ
പ്പെട്ട് പൊതുജനങ്ങൾക്കും, വ്യാപാരികൾ
ക്കും ഓട്ടോ -ടാക്സി -വാഹന ഉടമകൾ
ക്കും കെട്ടിട ഉടമകൾക്കുമുള്ള ആശങ്ക
ക ളും തെറ്റിദ്ധാരണകളും സംശയങ്ങളും ദുരികരിക്കാനാവശ്യമായ നടപടി സ്വീകരിക്കുമെന്നും എം എൽ എ തുടർന്നറിയിച്ചു
വാർത്താ സമ്മേളനത്തിൽ നഗരസഭ ക്ഷേമകാര്യം സ്ഥിരം സമിതി അധ്യക്ഷൻ
കെ.ബാബു. സഹകരണബേങ്ക് പ്രസിഡണ്ട് ഒപി റഷീദ്, എ.പി സിദ്ധീഖ്,
വ്യാപാരി സംഘടന പ്രതിനിധി ഫൈസൽ സി പി, ശ്രീരാജ്, തുടങ്ങിയവർ സംബന്ധിച്ചു

റിപ്പോർട്ട്: ബഷീർ ആരാമ്പ്രം

Post a comment

Whatsapp Button works on Mobile Device only