27 September 2020

കെ.ടി.ജലീലിനു വേണ്ടിയുള്ള രാഷ്ട്രീയ പ്രതിരോധം സി.പി.എമ്മിന്റെ അവസാനത്തിന്റെ ആരംഭം:ടി.ടി.ഇസ്മായിൽ
(VISION NEWS 27 September 2020)




ഓമശ്ശേരി:കേരളത്തിലെ പിണറായി സർക്കാർ അഴിമതിയിൽ മുങ്ങിത്താഴുകയാണെന്നും മന്ത്രിമാരും ഭരണക്കാരുടെ മക്കളും കാട്ടിക്കൂട്ടുന്ന വൈകൃതങ്ങൾ കേരളീയ സമൂഹത്തോടുള്ള പരസ്യമായ വെല്ലു വിളിയാണെന്നും മുസ്‌ലിം ലീഗ്‌ നേതാവും മുൻ പി.എസ്‌.സി.അംഗവുമായ ടി.ടി.ഇസ്മായിൽ അഭിപ്രായപ്പെട്ടു.കെ.ടി.ജലീലിനു വേണ്ടിയുള്ള രാഷ്ട്രീയ പ്രതിരോധം സി.പി.എമ്മിന്റെ അവസാനത്തിന്റെ ആരംഭമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓമശ്ശേരി പഞ്ചായത്ത്‌ മുസ്‌ലിം യൂത്ത്‌ ലീഗ്‌ ഇടതു ദുർഭരണത്തിനെതിരെ ആലിൻ തറയിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉൽഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസിഡണ്ട്‌ മുനവ്വർ സാദത്ത്‌ ചിറ്റ്യാരിക്കൽ അദ്ധ്യക്ഷത വഹിച്ചു.മുസ്‌ലിം ലീഗ്‌ ജില്ലാ സെക്രട്ടറി സ്വമദ്‌ പൂക്കാട്‌ മുഖ്യ പ്രഭാഷണം നടത്തി.റസാഖ്‌ മാസ്റ്റർ തടത്തിമ്മൽ,പി.വി.സ്വാദിഖ്‌,യൂനുസ്‌ അമ്പലക്കണ്ടി,സൈനുദ്ദീൻ കൊളത്തക്കര,സക്കീർ പുറായിൽ,ടി.സി.ഇസ്മായിൽ വെളിമണ്ണ,
കെ.പി.ജാബിർ നടമ്മൽ പൊയിൽ,പി.മൻസൂർ പുത്തൂർ,
പി.പി.നൗഫൽ അമ്പലക്കണ്ടി,സഫീറുൽ അക്ബർ വെളിമണ്ണ,എം.സി.ഷാജഹാൻ നടമ്മൽ പൊയിൽ പ്രസംഗിച്ചു.ജന:സെക്രട്ടറി സഹദ്‌ കൈവേലി മുക്ക്‌ സ്വാഗതവും ട്രഷറർ അഷ്‌ റഫ്‌ ഓമശ്ശേരി നന്ദിയും പറഞ്ഞു.

പ്രകടനത്തിന്‌ ഇ.കെ.ജലീൽ,യു.കെ.ഷാഹിദ് അമ്പലക്കണ്ടി, അബ്ദുൽ ലത്വീഫ്‌ ആലിൻ തറ,മുഹമ്മദലി ആലിൻ തറ,വി.കെ.കുഞ്ഞിമുഹമ്മദ് നടമ്മൽ പൊയിൽ,ഇ.കെ.മൂസ നേതൃത്വം നൽകി.


Post a comment

Whatsapp Button works on Mobile Device only