14 സെപ്റ്റംബർ 2020

സിറാജ് ടണൽ പദ്ധതി വിഷയത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ട് സിറാജ് ടണൽ ആക്ഷൻ കമ്മിറ്റി വിവിധ സംഘടനക്ക് കത്ത് നൽകി
(VISION NEWS 14 സെപ്റ്റംബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


സിറാജ് ടണൽ പദ്ധതി വിഷയത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ട് സിറാജ് ടണൽ റോഡ് ആക്ഷൻ കമ്മിറ്റി പ്രസിഡന്റ്‌ റഷീദ് സി കെ , സെക്രട്ടറി നൗഷർ ആർ സി, വൈസ് പ്രസിഡന്റ്‌ സി കെ ജലീൽ, എം പി സി നാസർ, വി സി അബ്ദുൽ മജീദ്, ഒ കെ ഉസ്മാൻ എന്നിവർ  വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളെയും ( IUML, CPIM, CPI, കോൺഗ്രസ്‌ എം , കോൺഗ്രസ്‌ , എസ് ഡി പി ഐ,  വെൽഫയർ പാർട്ടി,  ബി ജെ പി ) നേരിൽ കണ്ട് കത്ത് നൽകി. കൊടുവള്ളിയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സിറാജ്  ബൈപാസ് തുരങ്ക പാത പദ്ധതി ഉപേക്ഷിക്കാൻ വേണ്ട നടപടികളും സഹായ സഹകരണവും അഭ്യർത്ഥിച്ചു . കൂടാതെ കൊടുവള്ളി വ്യാപാരി വ്യവസായ ഏകോപന സമിതി സെക്രെട്ടറി അർഷാദ്,  ഗോൾഡ് &സിൽവർ സെക്രെട്ടറി അർച്ചന സുരേന്ദ്രനെയും  ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ നേരിൽ കണ്ട് കത്ത് നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only