26 September 2020

തദ്ദേശ തിരഞ്ഞെടുപ്പ്: ഒക്ടോബര്‍ ഒന്നിന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും
(VISION NEWS 26 September 2020)


തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള അന്തിമ വോട്ടര്‍ പട്ടികയുടെ പ്രസിദ്ധീകരണം ഒക്‌ടോബര്‍ ഒന്നിലേക്ക് മാറ്റിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു. സംസ്ഥാനത്ത് ചില തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതിനാല്‍ സ്ഥാപനങ്ങള്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരണം നീട്ടിയത്. ഓഗസ്റ്റ് 12 നാണ് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്.

Post a comment

Whatsapp Button works on Mobile Device only