04 സെപ്റ്റംബർ 2020

ഞങ്ങടെ ഉയിരാം പബ്ജിയെ ഇല്ലാതാക്കാൻ നോക്കുന്നേ, ചങ്കാണേ ചങ്കിടിപ്പാണേ പബ്ജി ഞങ്ങൾക്കുയിരാണേ’- ചൈനീസ് ഗെയി‌മിങ് ആപ്പായ പബ്ജി നിരോധിച്ചതിൽ പ്രതിഷേധിച്ച് ഒരുകൂട്ടം യുവാക്കൾ
(VISION NEWS 04 സെപ്റ്റംബർ 2020)
പത്തനംതിട്ട: ചൈനീസ് ഗെയി‌മിങ് ആപ്പായ പബ്ജി നിരോധിച്ചതിൽ പ്രതിഷേധിച്ച് ഒരുകൂട്ടം യുവാക്കള്‍. പത്തനംതിട്ടയിലെ വായ്‍പുരിലാണ് യുവാക്കൾ‌ പബ്ജി നിരോധിച്ചതിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍‌ പ്രചരിക്കുന്നുണ്ട്.

‘ഞങ്ങടെ ഉയിരാം പബ്ജിയെ ഇല്ലാതാക്കാൻ നോക്കുന്നേ, ചങ്കാണേ ചങ്കിടിപ്പാണേ പബ്ജി ഞങ്ങൾക്കുയിരാണേ’ തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയാണ് പ്രകടനം നടത്തിയത്.
പബ്ജി ഉള്‍പ്പടെ 118 ചൈനീസ് മൊബൈല്‍ ആപ്പുകള്‍ കൂടി രാജ്യത്ത് നിരോധിച്ചുകൊണ്ടുള്ള പ്രഖ്യാപനം എത്തിയത് ബുധനാഴ്ചയാണ്. കേന്ദ്ര ഐടി വകുപ്പിന്റേതാണ് തീരുമാനം. ഇന്ത്യയുടെ പരമാധികാരത്തിന് ഹാനികരമെന്ന് കണ്ടെത്തിയാണ് നടപടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only