06 September 2020

ഉരോപറമ്പ് മഹല്ലിലും സുപ്രഭാതം ക്യാമ്പയിൻ തുടക്കമായി
(VISION NEWS 06 September 2020)



കൊടുവള്ളി: പോർങ്ങോട്ടൂർ ഉരോപറമ്പ് മഹല്ല് സുപ്രഭാതം പ്രചരണ ക്യാമ്പയിൻ എസ് വൈ എസ് മെമ്പർ പി കെ അബ്ദുറഹിമാനെ (മാണി) വാർഷിക വരിക്കാരനായി ചേർത്ത മഹല്ല് ജനറൽ സെക്രെട്ടറി പി കെ മോയിൻകുട്ടി ഹാജി ഉദ്ഗാടനം ചെയ്തു . നൂറുൽ ഹുദാ മദ്രസ്സ ഉസ്താദ് കെ അബ്ദുസ്സലാം മുസ്‌ലിയാർ പ്രാർത്ഥന നടത്തി . പി കെ സാജിദ് ഫൈസി ക്യാമ്പയിൻ സന്ദേശം നൽകി . എസ്‌ കെ എസ് എസ്‌ എഫ് ക്ലസ്റ്റർ വർക്കിംഗ് സെക്രെട്ടറി മുഹമ്മദ് ഷാഫി പോർങ്ങോട്ടൂർ , എസ് കെ എസ് എസ്‌ എഫ് ശാഖാ സെക്രെട്ടറി റിയാസ് കെ , ട്രെഷറർ മുഹമ്മദ് സൽമാൻ ഇപി , വർക്കിംഗ് സെക്രെട്ടറി ഷാഹിൽ നവാസ് വി കെ , എസ് ബി വി മുൻ പ്രസിഡന്റ് നിഷാദ് കെ (സോനു ) സംബന്ധിച്ചു .

Post a comment

Whatsapp Button works on Mobile Device only