മാധ്യമങ്ങൾ മാധ്യമ ധർമ്മം മാത്രമേ നിർവ്വഹിക്കാവൂ, അപവാദം പ്രചരിപ്പിക്കൽ മാധ്യമ ധർമ്മമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ഇന്ന് ഒരു പ്രധാന മാധ്യമത്തിൽ വന്ന തലക്കെട്ടും അതിലെ ഉള്ളടക്കവും വായിച്ച് വിവരിച്ചാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. ആളുകളെ കുഴപ്പിക്കുന്ന തലക്കെട്ടിൽ സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ഏതെല്ലാം രീതിയിലുള്ള വഴികൾ സ്വീകരിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഇതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മാധ്യമങ്ങൾ മാധ്യമ ധർമ്മത്തിൽ നിന്ന് മാറിപ്പോകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. കമ്മ്യൂണിസ്റ്റുകാരോട് വിരോധമുള്ളവരുണ്ടാകും. കമ്മ്യൂണിസ്റ്റുകാർ വന്നാൽ തൂങ്ങിച്ചാവും എന്ന് പറയുന്നവരും ഉണ്ടാകും. എന്നാൽ അതൊക്കെ കഴിഞ്ഞു. ഒരുപാട് കമ്മ്യൂണിസ്റ്റ് സർക്കാർ വന്നു. ആരും തൂങ്ങിച്ചാകേണ്ടി വന്നിട്ടില്ലാല്ലോ എന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ