09 September 2020

കൊടുവള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി
(VISION NEWS 09 September 2020)




കൊടുവള്ളി:പാർശ്വവത്‌കരണമില്ലാത്ത വിദ്യാഭ്യാസമാണ് പൊതുവിദ്യാഭ്യാസത്തിലൂടെ സർക്കാർ മുന്നോട്ടുവെക്കുന്നതെന്ന് മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു.

പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രമായി മാറ്റുന്നതിന്റെ ഭാഗമായി കൊടുവള്ളി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ അനുവദിച്ച പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഓൺലൈനിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസയജ്ഞത്തിന്റെ ഭാഗമായി കിഫ്ബി മുഖേന അനുവദിച്ച പദ്ധതിക്ക് 2.47 കോടിയാണ് അടങ്കൽത്തുക. രണ്ടുകെട്ടിടങ്ങളിലായി അടുക്കള, ഡൈനിങ്ഹാൾ, കംപ്യൂട്ടർലാബ്, ഹയർസെക്കൻഡറി ലാബ് തുടങ്ങിയവയാണ് നിർമിക്കുന്നത്.

ചടങ്ങിൽ കാരാട്ട് റസാഖ് എം.എൽ.എ. അധ്യക്ഷനായി. കൊടുവള്ളി നഗരസഭാ ചെയർപേഴ്‌സൺ ഷരീഫ കണ്ണാടിപ്പൊയിൽ, കേരള സെറാമിക് ലിമിറ്റഡ് ചെയർമാൻ വായോളി മുഹമ്മദ്, നഗരസഭാ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ കെ. ബാബു, കൗൺസിലർമാരായ കെ. ശിവദാസൻ, ഇ.സി. മുഹമ്മദ്, ഒ.പി. റസാഖ്, പി.ടി.എ. പ്രസിഡന്റ് മുഹമ്മദ് കുണ്ടുങ്ങര, പ്രിൻസിപ്പൽ പി.പി. മുഹമ്മദ് അബ്ദുൽമജീദ്, പ്രധാനാധ്യാപിക പി. ഗീത എന്നിവർ സംസാരിച്ചു.

Post a comment

Whatsapp Button works on Mobile Device only