13 സെപ്റ്റംബർ 2020

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; മഹാരാഷ്ട്രയിൽ ചുഴലിക്കാറ്റ്; കേരളത്തില്‍ ശക്തമായ മഴ; ജാഗ്രത വേണമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്
(VISION NEWS 13 സെപ്റ്റംബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനെ തുടർന്ന് കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. നാളെ ന്യൂനമര്‍ദ്ദം ആന്ധ്രാതീരം തൊടും. ഇതിനെ തുടർന്ന് ഒഡീഷ, ആന്ധ്രയുടെ തീരം എന്നിവിടങ്ങളില്‍ അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തുടര്‍ന്ന് തെലങ്കാനയിലൂടെ ഗുജറാത്തിലേക്ക് കടക്കുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീന ഫലമായി ഈ സംസ്ഥാനങ്ങളിലും വരും ദിവസങ്ങളില്‍ ശക്തമായ മഴ ലഭിക്കും.

അറബിക്കടലില്‍ മഹാരാഷ്ട്ര തീരത്തിന് സമീപം ചുഴലിക്കാറ്റിന് സമാനമായ സാഹചര്യം ഉരുത്തിരിഞ്ഞിട്ടുണ്ട്. മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരളം വരെയുളള പ്രദേശത്ത് തിരമാല ഉയരാന്‍ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീന ഫലമായി വരും ദിവസങ്ങളില്‍ രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ ശക്തമായ മഴ ലഭിക്കാമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only