10 September 2020

ഇന്ന് ശ്രീകൃഷ്ണ ജയന്തി; വീടൊരുക്കാം, വീണ്ടെടുക്കാം, വിശ്വശാന്തിയേകാം; ആഘോഷങ്ങൾ വീട്ടിൽ തന്നെ
(VISION NEWS 10 September 2020)


കൊവിഡ് പശ്ചാത്തലത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ ഇത്തവണ വീടുകൾ കേന്ദ്രീകരിച്ച് നടത്തും. ഞായറാഴ്ച പതാകദിനം ആചരിക്കും. വീടൊരുക്കാം, വീണ്ടെടുക്കാം, വിശ്വശാന്തിയേകാം എന്നതാണ് ഇത്തവണത്തെ ജന്മാഷ്ടമി സന്ദേശം. രാവിലെ മുറ്റത്ത് കൃഷ്ണപ്പൂക്കളം ഒരുക്കുന്നത് മുതൽ ആഘോഷം തുടങ്ങും. കണ്ണനൂട്ട്, അമ്പാടിക്കാഴ്ച്ചയൊരുക്കൽ, ഗോകുലപ്രാർത്ഥന, ഹരേരാമ മന്ത്രം, ഗോകുലഗീതം എന്നിവയും വൈകിട്ട് ജന്മാഷ്ടമി ദീപക്കാഴ്ചയൊരുക്കി മംഗളശ്ലോകത്തോടെ പരിപാടികൾ സമാപിക്കും. തുടർന്ന് പ്രസാദവിതരണവും നടത്തും.

ശ്രീകൃഷ്ണജയന്തി ദിവസം വീട്ടുമുറ്റം വൃന്ദാവനമാതൃകയിൽ അലങ്കരിച്ച് കുട്ടികൾ കൃഷ്ണ, ഗോപിക വേഷങ്ങളും മുതിർന്നവർ കേരളീയവേഷവും ധരിച്ച് അവരവരുടെ വീട്ടുമുറ്റത്ത് ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കും.
ചിങ്ങമാസത്തിൽ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥി വരുന്ന രോഹിണി നക്ഷത്രദിവസത്തിൽ ആഘോഷിക്കപ്പെടുന്ന ഈ പുണ്യദിനം കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി, അഷ്ടമി രോഹിണി, ശ്രീകൃഷ്ണ ജയന്തി, ജന്മാഷ്ടമി എന്നീ പേരുകളിലും അറിയപ്പെടുന്നു.

Post a comment

Whatsapp Button works on Mobile Device only