30 September 2020

മൂ​ന്നു സ്പെഷ്യൽ ട്രെ​യി​നു​ക​ള്‍ കൂ​ടി സർവ്വീസ് ആ​രം​ഭി​ക്കു​ന്നു
(VISION NEWS 30 September 2020)


മൂ​ന്നു സ്പെഷ്യൽ ട്രെ​യി​നു​ക​ള്‍ സർവ്വീസ് ആ​രം​ഭി​ക്കു​മെ​ന്നു സ​തേ​ണ്‍ റെ​യി​ല്‍​വേ. അടുത്ത ​മാ​സം മൂ​ന്നു മു​ത​ല്‍‌ കൊ​ല്ലം-​ചെ​ന്നൈ, ചെ​ന്നൈ-​ആ​ല​പ്പു​ഴ, കാര​ക്ക​ല്‍-​എ​റ​ണാ​കു​ളം റൂ​ട്ടു​ക​ളി​ലാണ് സ്പെ​ഷ​ല്‍ ട്രെ​യി​നു​ക​ള്‍ സർവ്വീസ് ആരംഭിക്കുന്നത്.

കൊ​ല്ലം-​ചെ​ന്നൈ എ​ഗ്മോ​ര്‍ സ്പെഷ്യൽ ട്രെ​യി​ന്‍ ഈ ​മാ​സം നാ​ലു മു​ത​ല്‍ വൈകുന്നേരം മൂ​ന്നി​നു പു​റ​പ്പെ​ട്ട് പി​റ്റേ​ന്നു രാ​വി​ലെ 8.10നു ​ചെ​ന്നൈ​യി​ല്‍ എ​ത്തി​ച്ചേ​രും. ചെ​ന്നൈ എ​ഗ്മോ​ര്‍-​കൊ​ല്ലം സ്പെ​ഷ​ല്‍ ട്രെ​യി​ന്‍ ഈ ​മാ​സം മൂ​ന്നു മു​ത​ല്‍ സർവ്വീസ് ആ​രം​ഭി​ക്കും. രാ​ത്രി 9.10നു ​ചെ​ന്നൈ എ​ഗ്മോ​റി​ല്‍ നി​ന്നും യാ​ത്ര ആ​രം​ഭി​ക്കു​ന്ന ട്രെ​യി​ന്‍ പി​റ്റേ​ന്ന് ഉ​ച്ച​യ്ക്ക് 1.15നു ​കൊ​ല്ല​ത്ത് എ​ത്തി​ച്ചേ​രും.

ചെ​ന്നൈ സെ​ന്‍​ട്ര​ല്‍-​ആ​ല​പ്പു​ഴ സൂ​പ്പ​ര്‍ ഫാ​സ്റ്റ് സ്പെഷ്യൽ ട്രെ​യി​ന്‍ വെള്ളിയാഴ്ച മു​ത​ല്‍ ആ​രം​ഭി​ക്കും. രാ​ത്രി 8.55നു ​ചെ​ന്നൈ​യി​ല്‍ നി​ന്നും പു​റ​പ്പെ​ടു​ന്ന ട്രെ​യി​ന്‍ പി​റ്റേ​ന്നു രാ​വി​ലെ 10.45നു ​ആ​ല​പ്പു​ഴ​യി​ല്‍ എ​ത്തി​ച്ചേ​രും. ആ​ല​പ്പു​ഴ-​ചെ​ന്നൈ സർവ്വീസ് ഈ ​മാ​സം മൂ​ന്നു മു​ത​ല്‍ ആ​രം​ഭി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 4.05നു ​ആ​ല​പ്പു​ഴ​യി​ല്‍ നി​ന്നും പു​റ​പ്പെ​ടു​ന്ന ട്രെ​യി​ന്‍ പി​റ്റേ​ന്നു രാ​വി​ലെ 5.50നു ​ചെ​ന്നൈ​യി​ല്‍ എ​ത്തി​ച്ചേ​രും.

കാര​ക്ക​ല്‍-​എ​റ​ണാ​കു​ളം ജം​ഗ്ഷ​ന്‍ സ്പെഷ്യൽ ട്രെ​യി​ന്‍ ഈ ​മാ​സം നാ​ലു മു​ത​ല്‍ സ​ര്‍​വീ​സ് ആ​രം​ഭി​ക്കും. വൈകുന്നേരം 4.20നു ​കാര​ക്ക​ലി​ല്‍ നി​ന്നും പു​റ​പ്പെ​ടു​ന്ന ട്രെ​യി​ന്‍ പി​റ്റേ​ന്നു രാ​വി​ലെ ഏ​ഴി​ന് എ​റ​ണാ​കു​ള​ത്ത് എ​ത്തി​ച്ചേ​രും. എ​റ​ണാ​കു​ളം-​ക​രൈ​ക്ക​ല്‍ സ്പെ​ഷ്യ​ല്‍ ട്രെ​യി​ന്‍ ഈ ​മാ​സം മൂ​ന്നി​ന് സർവ്വീസ് ആ​രം​ഭി​ക്കും. രാ​ത്രി 10.30നു ​എ​റ​ണാ​കു​ള​ത്തു നി​ന്നും പു​റ​പ്പ​ടു​ന്ന ട്രെ​യി​ന്‍ പി​റ്റേ​ന്നു ഉ​ച്ച​യ്ക്ക് 12.10നു കാര​ക്ക​ലി​ല്‍ എ​ത്തി​ച്ചേ​രും.

Post a comment

Whatsapp Button works on Mobile Device only