സൈബർ തട്ടിപ്പുകളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ തട്ടിപ്പിനെക്കുറിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ)യും മുന്നറിയിപ്പുമായി രംഗത്തെത്തി. സംശയാസ്പദമായ വാട്സാപ് കോളുകളെക്കുറിച്ചും, ബാങ്കിങ് വിശദാംശങ്ങൾ പങ്കിടാൻ കബളിപ്പിച്ചേക്കാവുന്ന സന്ദേശങ്ങളെക്കുറിച്ചും ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് മുന്നറിയിപ്പ് നൽകി എസ് ബി ഐ.
എസ്ബിഐയുടെ ഔദ്യോഗിക ട്വിറ്ററിലും മുന്നറിയിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉപഭോക്താക്കളെ വാട്സാപ് വഴിയും ലക്ഷ്യമിടുന്നുണ്ടെന്നാണ് അറിയുന്നത്. നിങ്ങളെ വഞ്ചിക്കാൻ സൈബർ കുറ്റവാളികളെ അനുവദിക്കരുത്. ദയവായി അറിഞ്ഞിരിക്കുക, ജാഗ്രത പാലിക്കുക എന്നതാണ് ട്വീറ്റിലെ ഉള്ളടക്കം. ഡിജിറ്റൽ പേയ്മെന്റുകൾ വർധിച്ചതോടെയാണ് ഓൺലൈൻ ബാങ്കിങ് തട്ടിപ്പുകളും കൂടിയത്. ഇപ്പോൾ സൈബർ കുറ്റവാളികൾ വാട്സാപ് കോളുകളും സന്ദേശങ്ങളും വഴി ഉപഭോക്താക്കളെ സമീപിക്കുന്നുണ്ടെന്നാണ് എസ്ബിഐ പറയുന്നത്.
∙ലോട്ടറി നേടിയതിനെക്കുറിച്ച് ഉപഭോക്താക്കളെ അറിയിക്കുകയും ഒരു എസ്ബിഐ നമ്പറുമായി ബന്ധപ്പെടാൻ ആവശ്യപ്പെടുകയും ചെയ്യുക.
∙ഇമെയിൽ/ എസ്എംഎസ്/ കോൾ/ വാട്സാപ് കോൾ വഴി എസ്ബിഐ ഒരിക്കലും വ്യക്തിഗത അല്ലെങ്കിൽ അക്കൗണ്ട് നിർദ്ദിഷ്ട വിവരങ്ങൾ ആവശ്യപ്പെടില്ല.
∙എസ്ബിഐ ലോട്ടറി സ്കീമോ, ഉപഭോക്തൃ സമ്മാന ഓഫറുകളോ നൽകുന്നില്ല. അത്തരം കെണികളെ സൂക്ഷിക്കുക.
∙സൈബർ കുറ്റവാളികൾ അക്കൗണ്ട് ഉടമയെ വഴിതെറ്റിക്കാൻ മാത്രമാണ് കാത്തിരിക്കുന്നത്. അത്തരം വ്യാജ കോളർമാരെ വിശ്വസിക്കരുതെന്ന് എസ് ബി ഐ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
Post a comment