30 September 2020

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പിഞ്ചുകുഞ്ഞ് കൊവിഡ് ബാധിച്ച് മരിച്ചു.
(VISION NEWS 30 September 2020)



സംസ്ഥാനത്ത് കൊവിഡ് മരണങ്ങള്‍ വര്‍ധിക്കുന്നതിനിടെ ദുഖകരമായ വാര്‍ത്തയാണ് കോഴിക്കോട് നിന്ന് പുറത്ത് വരുന്നത്. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചിരിക്കുകയാണ്. വെറും അഞ്ച് മാസം മാത്രം പ്രായമുള്ള കുട്ടിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്. ചാലിയം സ്വദേശികളായ ദമ്പതികളുടെ കുട്ടിയാണ് മരിച്ചത് എന്നാണ് വിവരം. കുട്ടിയുടെ മൃതദേഹം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്‌കരിക്കും. അതേസമയം സംസ്ഥാനത്ത് ഇന്നലെ 22 പേര്‍ കൂടി മരിച്ചതോടെ മൊത്തം കൊവിഡ് മരണങ്ങള്‍ 700 കടന്നു. സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 719 പേരാണ് ഇതുവരെ കേരളത്തില്‍ കൊവിഡ് 19 മഹാമാരിക്ക് കീഴടങ്ങിയത്.

Post a comment

Whatsapp Button works on Mobile Device only