12 സെപ്റ്റംബർ 2020

പീലിക്കുട്ടിക്ക് പിറന്നാള്‍ സമ്മാനങ്ങളിലൊളിപ്പിച്ച സര്‍പ്രൈസുമായി മമ്മൂക്ക
(VISION NEWS 12 സെപ്റ്റംബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകതന്‍റെ കുഞ്ഞ് ആരാധികക്ക് പിറന്നാള്‍ ആശംസകള്‍ക്കൊപ്പം കേക്കും കൊടുത്തയച്ച് മെഗാതാരം മമ്മൂട്ടി.''മമ്മൂക്ക എന്നെ ഹാപ്പി ബെര്‍ത്ത് ഡേക്ക് വിളിച്ചില്ല'' എന്ന് പറഞ്ഞ് കരഞ്ഞ നാലു വയസുകാരിയുടെ പിറന്നാളിനാണ് മെഗാതാരം കേക്കും സമ്മാനങ്ങളുമയച്ചത്. വെറും സമ്മാനപ്പൊതികളില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല മമ്മൂക്കയുടെ സര്‍പ്രൈസ്. കേക്ക് മുറിച്ച ശേഷം പീലിക്കുട്ടിയുമായി വീഡിയോ കോളില്‍ സംസാരിക്കാനും മമ്മൂട്ടി മറന്നില്ല.

മലപ്പുറം പെരിന്തല്‍മണ്ണ തിരൂര്‍ക്കാട് സ്വദേശി പുന്നക്കാടന്‍ ഹാമിദലിയുടെയും സജിലയുടേയും മകളാണ് പീലി എന്ന ദുവ. കടുത്ത മമ്മൂട്ടി ആരാധകരാണ് ഹാമിദലിലയും കുടുംബവും.

ഹാമിദലി യാദൃശ്ചികമായി മമ്മൂട്ടിയുടെ പിറന്നാളാണെന്ന് വീട്ടില്‍ പറഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം. നിമിഷങ്ങള്‍ക്കകം മമ്മൂക്ക എന്നെ ഹാപ്പി ബെര്‍ത്ത് ഡേക്ക് വിളിച്ചില്ലെന്ന് പറഞ്ഞ് പീലി കരയാന്‍ തുടങ്ങി പിതാവ് ഹാമിദലി പീലിയെ ആശ്വസിപ്പിക്കാന്‍‌ ശ്രമിച്ചെങ്കിലും പീലി അടങ്ങിയില്ല.

അതേസമയം ഹാമിദലി ഇതെല്ലാം തന്‍റെ മൊബൈലില്‍‌ റെക്കോര്‍ഡ് ചെയ്യുന്നുണ്ടായിരുന്നു. ഇത് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് മമ്മൂട്ടിയും തന്‍റെ കുഞ്ഞ് ആരാധികയെ കുറിച്ചറിയുന്നത്. തുടര്‍ന്ന് താരം അത് തന്‍റെ ഫേസ്ബുക്ക് വാളില്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. മമ്മൂട്ടി ഫാന്‍സ് ആന്‍റ് വെല്‍ഫെയര്‍ അസോസിയേഷന്‍റെ പെരിന്തല്‍മണ്ണ താലൂക്ക് വൈസ് പ്രസിഡന്‍റാണ് പീലിയുടെ പിതാവ് ഹാമിദലി.

കടപ്പാട് :മീഡിയവൺ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only