28 September 2020

ചികിത്സയിലും വില്ലേജ് ഓഫീസർ ഡ്യൂട്ടിയിൽ
(VISION NEWS 28 September 2020)


കൊടിയത്തൂർ : കോവിഡ് 19 പരിശോധനയിൽ പോസിറ്റീവ് ഫലം വന്നതിനെ തുടർന്ന് ചികിത്സയിലാണെങ്കിലും കൊടിയത്തൂർ വില്ലേജ് ഓഫീസർ ഷിജു കെ ഡ്യൂട്ടിയിലാണ്. സ്വന്തം വീട്ടിൽ ചികിത്സയ്ക്കിടെ 8 ദിവസത്തിനിടെ നൽകിയത് 361 സർട്ടിഫിക്കറ്റുകളാണ്.

കോഴിക്കോട് കുന്നമംഗലം സ്വദേശിയായ കഴിഞ്ഞ മാസം 7 നാണ് സ്ഥലം മാറി കൊടിയത്തൂർ വില്ലേജ് ഓഫീസറായി ചുമതല ഏറ്റെടുക്കുന്നത്. കോവിഡ് രോഗിയുമായി പ്രൈമറി കോണ്ടാക്ട് ഉള്ളതിനെ തുടർന്ന് സ്വയം നീരീക്ഷണത്തിൽ കഴിയാൻ തീരുമാനിച്ചത് .തുടർന്ന് 17 ന് PCR ടെസ്റ്റിൽ പോസിറ്റീവ് ആയതിനെ തുടർന്ന് സ്വന്തം വീട്ടിൽ തന്നെ ചികിത്സയിലായിരുന്നു. ഡ്യൂട്ടി മുടങ്ങാതിരിക്കാൻ ലാപ്ടോപ്പ് കയ്യിൽ കരുതി. വരുമാനം, ജാതി, നേറ്റിവിറ്റി, നോൺ ക്രീമിലെയർ , കൈവശ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ സർട്ടിഫിക്കറ്റുകളും മറ്റു എല്ലാ ഓൺലൈൻ സേവനങ്ങളും (ഭൂനികുതി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അപേക്ഷ മുതലായവ) ചികിത്സയ്ക്കിടയിൽ തന്നെ അദ്ദേഹം നൽകിയത്.
ഇന്നലത്തെ ടെസ്റ്റിൽ നെഗറ്റീവ് ആയി. ഇനി 7 ദിവസം quarantine

Post a comment

Whatsapp Button works on Mobile Device only