18 സെപ്റ്റംബർ 2020

സർക്കാർ ഐ.ടി.ഐ കളിലെ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാം
(VISION NEWS 18 സെപ്റ്റംബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


സംസ്ഥാനത്തെ സർക്കാർ ഐ.ടി.ഐകളിലേക്ക് സെപ്റ്റംബർ 24 വരെ ഓൺലൈനായി അപേക്ഷിക്കാം.
https:itiadmissions.kerala.gov.inhttps:det.keral.gov.in എന്നിവ മുഖേന അപേക്ഷ നൽകാം. പ്രോസ്‌പെക്ടസും മാർഗനിർദ്ദേശങ്ങളും വെബ്‌സൈറ്റുകളിൽ ലഭിക്കും. ഓൺലൈനായി 100 രൂപ ഫീസടക്കണം. അപേക്ഷ സമർപ്പിക്കുമ്പോൾ ലഭിക്കുന്ന യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് അവസാന തിയതി വരെ അപേക്ഷയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താം. നിശ്ചിത തിയതിയിൽ ഓരോ ഐ.ടി.ഐ യുടെയും വെബ്‌സൈറ്റിൽ റാങ്ക് ലിസ്റ്റും അനുബന്ധവിവരങ്ങളും പ്രസിദ്ധീകരിക്കും. റാങ്ക് ലിസ്റ്റുകൾ ഐ.ടി.ഐ കളിലും പ്രസിദ്ധീകരിക്കും. അപേക്ഷ സ്വീകരിക്കുന്നത് മുതൽ അഡ്മിഷൻ വരെയുളള വിവരങ്ങൾ യഥാസമയം എസ്.എം.എസ് മുഖേന ലഭിക്കും.
സംസ്ഥാനത്തെ 14 വനിത ഐ.ടി.ഐ കൾ ഉൾപ്പെടെ 99 സർക്കാർ ഐ.ടി.ഐകളിലെ 76 ട്രേഡുകളിലായി 22000 ത്തോളം ട്രെയിനികൾക്ക് ട്രേഡുകളും പത്താം ക്ലാസ്സ് ജയിച്ചവർക്ക് അപേക്ഷിക്കാവുന്ന മെട്രിക് ട്രേഡുകളും നിലവിലുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only