30 September 2020

വൈദ്യുതി ഉൽപ്പാദനം : ഊര്‍ജ്ജ മന്ത്രാലയവും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എസ്.വി.ജെഎന്‍ ലിമിറ്റഡും ധാരണാപത്രത്തില്‍ ഒപ്പുവച്ചു
(VISION NEWS 30 September 2020)

​   
2020-21 വര്‍ഷത്തേയ്ക്കുള്ള വൈദ്യുതാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് ഊര്‍ജ്ജ മന്ത്രാലയവും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എസ്.വി.ജെ.എന്‍ ലിമിറ്റഡും ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ഊര്‍ജ്ജ സെക്രട്ടറി എസ് എന്‍ സഹായി, എസ്.വി.ജെഎന്‍ ചെയര്‍മാനും എംഡിയുമായ ശ നന്ദ് ലാല്‍ ശര്‍മയുമായി വീഡിയോകോണ്‍ഫറന്‍സിലൂടെയാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. 'എക്സലന്റ് ' വിഭാഗത്തില്‍ 9680 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദനം കൈവരിക്കലാണ് ലക്ഷ്യമിടുന്നത്. മൂലധനച്ചെലവ് 2880 കോടി രൂപയും വിറ്റുവരവ് 2800 കോടി രൂപയും ലക്ഷ്യമിട്ടാണ് ധാരണാപത്രം ഒപ്പുവച്ചത്.
2023 ഓടെ 5000 മെഗാവാട്ടും ,2040 ഓടെ 25000 മെഗാവാട്ട് ശേഷി കൈവരിക്കുകയാണ് എസ്ജെവിഎന്‍ ലക്ഷ്യമെന്നും ശര്‍മ പറഞ്ഞു .

Post a comment

Whatsapp Button works on Mobile Device only