09 September 2020

ആരാമ്പ്രം ഗവ: സ്കൂൾ ന്യൂ ബ്ലോക്ക് തുറന്നു
(VISION NEWS 09 September 2020)



പൊതുവിദ്യാഭ്യാസം സാർവത്രികമാക്കാൻ സർവ പിന്തുണയും നൽകും: വിദ്യാഭ്യാസ മന്ത്രി.

പൊതുവിദ്യാഭ്യാസം സാർവത്രികമാക്കാൻ സാധ്യമായ എല്ലാ പിന്തുണയും സർക്കാർ നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ: സി.രവീന്ദ്രനാഥ് പ്രസ്താവിച്ചു. ആരാമ്പ്രം ഗവ: സ്കൂളിൽ സംസ്ഥാന സർക്കാറിൻ്റെ പ്ലാൻ ഫണ്ടിൽ നിന്ന് 80 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച 8 ക്ലാസ് മുറികളുൾക്കൊള്ളുന്ന പുതിയ ബ്ലോക്കിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർശ്വവൽക്കരണമില്ലാത്ത ഒരു സമൂഹസൃഷ്ടിയാണ് നാം സ്വപ്നം കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങിൽ കാരാട്ട് റസാഖ് എം.എൽ.എ അധ്യക്ഷത വഹിച്ചു. മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി.പങ്കജാക്ഷൻ, വൈസ് പ്രസിഡണ്ട് കെ.ടി.ഹസീന ,വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സിന്ധു മോഹൻ ,ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സക്കീന മുഹമ്മദ് ,വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ വി.സി. റിയാസ് ഖാൻ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.അലിയ്യി ,പഞ്ചായത്ത് അംഗങ്ങളായ റിയാസ് എടത്തിൽ ,എ.പി.നസ്തർ, ഇ. മഞ്ജുള, ഹെഡ്മാസ്റ്റർ വി.കെ.മോഹൻദാസ് , പി.ടി.എ പ്രസിഡണ്ട് എം.കെ.ഷമീർ ,വൈസ് പ്രസി ഡണ്ട് എ.കെ.ജാഫർ ,സീനിയർ അസിസ്റ്റൻ്റ് പി.കെ.സജീവൻ ,സ്റ്റാഫ് സെക്രട്ടറി ശുക്കൂർ കോണിക്കൽ ,എൻ.ഖാദർ മാസ്റ്റർ ,കെ.ജി.ഷീജ ,സി.മുഹമ്മദ് ,എം.എ. സിദ്ധീഖ് ,പൂറ്റാൾമുഹമ്മദ് ,സിദ്ധീഖ് മഞ്ഞോറമ്മൽ ,വി .പി ചന്ദ്രൻ മാസ്റ്റർ ,അബു കുറ്റി ഓയത്തിൽ ,ചോലക്കര വിജയൻ ,ഇ.പി.അബ്ദുൽ റസാഖ് ,ജയപ്രകാശ് പര നിലം പ്രസംഗിച്ചു.

Post a comment

Whatsapp Button works on Mobile Device only