28 September 2020

ദുബായിലേക്ക് യാത്ര ചെയ്യുന്നവർക്ക് പ്രത്യേക അറിയിപ്പുമായി എയർ ഇന്ത്യ
(VISION NEWS 28 September 2020)


ദുബായിലേക്ക് യാത്ര ചെയ്യുന്നവരുടെ കൊവിഡ് പി.സി.ആര്‍ പരിശോധനയുടെ കാര്യത്തില്‍ പ്രധാനപ്പെട്ട അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. നാല് സ്ഥാപനങ്ങളില്‍ നിന്നുള്ള കൊവിഡ് പി.സി.ആര്‍ പരിശോധനാ ഫലങ്ങള്‍ സ്വീകരിക്കുകയില്ലെന്ന് ദുബായ് അധികൃതര്‍ അറിയിച്ചതായാണ് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഫേസ്‍ബുക്ക് പോസ്റ്റില്‍ പറയുന്നത്. കേരളത്തിലെ ഒരു സ്ഥാപനവും ഇതില്‍ ഉള്‍പ്പെടുന്നു.

ജയ്പൂരിലെ സുബ്രമണ്യം ലാബ്, കേരളത്തിലെ മൈക്രോ ​ഹൈൽത്ത് ലാബുകൾ, ഡൽഹിയിലെ ഡോ. പി. ബാസിൻ പത്തലാബ്സ്, ഡൽഹിയിലെ നോബിൾ ഡയ​ഗ്നോസ്റ്റിക് ലാബ്. എന്നീ ലാബുകളിൽ നിന്ന് നടത്തിയ കൊവിഡ് പരിശോധനാഫലം അം​ഗീകരിക്കില്ലെന്നാണ് അധികൃതർ വ്യക്തമാക്കിയത്.

Post a comment

Whatsapp Button works on Mobile Device only