28 September 2020

ചൊവ്വാഴ്ച മുതൽ മൂന്നുദിവസം സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതഎന്ന് കേന്ദ്ര കാലാവസ്ഥാപഠന വകുപ്പ്.
(VISION NEWS 28 September 2020)


കേരളം ഉൾപ്പെടെയുള്ള തെക്കൻ സംസ്ഥാനങ്ങളില്‍ നാളെ മുതല്‍ മൂന്നു ദിവസങ്ങളില്‍ പരക്കെ ഇടിമിന്നലോടെയുള്ള മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാപഠന വകുപ്പ് അറിയിച്ചു.ശക്തമായ മഴയ്ക്കുളള സാധ്യത കണക്കിലെടുത്ത് ഇടുക്കി ജില്ലയില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത കൂടുതല്‍. ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാം. മലയോര മേഖലയിലുളളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആണെന്നും മുന്നറിയിപ്പിൽ പറയുന്നു.

Post a comment

Whatsapp Button works on Mobile Device only