ലഡാക്ക് അതിര്‍ത്തിയില്‍ ചൈന ഉയര്‍ത്തിയ മിസൈല്‍ വെല്ലുവിളി നേരിടാന്‍ ഇന്ത്യ . ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈലുകള്‍ ഇന്ത്യ അതിര്‍ത്തിയില്‍ വിന്യസിച്ചു. ടിബറ്റിലും സിന്ജിന്യാംഗിലും വിന്യസിച്ചിട്ടുള്ള മിസൈലുകള്‍ ചൈന പിന് വലിച്ചിട്ടില്ലെന്ന് ഉപഗ്രഹചിത്രങ്ങള്‍ സൂചന നല്‍കിയതിന് പിന്നാലെ ആണ് ഇന്ത്യയുടെ നടപടി.ഇന്ത്യയെ ലക്ഷ്യമിട്ട് നടത്തിയിട്ടുള്ള ചൈനീസ് മിസൈലുകള്‍ പിന്‍വലിക്കും എന്ന് സൈനികതല ചര്‍ച്ചകളില്‍ സൂചിപ്പിക്കപ്പെട്ടെങ്കിലും വാക്ക് പാലിക്കാന്‍ ചൈന തയ്യാറായില്ല,. ഉപഗ്രഹ ചിത്രങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇന്ത്യയും അതിര്‍ത്തിയില്‍ മിസൈല്‍ വിന്യാസം നടത്തിയത്.
ഇതോടെ അതിര്‍ത്തിയില്‍ ചൈന ഉയര്‍ത്തിയ മിസൈല്‍ ശക്തമായി നേരിടാന്‍ ഇന്ത്യ സജ്ജമായെന്നാണ് സൈന്യത്തിന്റെ വിലയിരുത്തല്‍. 500 കിമീ അകലെയുളള ലക്ഷ്യം തകര്‍ക്കാന്‍ ശേഷിയുളള ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈലുകള്‍ 800 കിലോമീറ്റര്‍ ദൂരപരിധി താണ്ടുന്നതാണ്.
Post a comment