11 സെപ്റ്റംബർ 2020

അമേരിക്കയുടെ പുതിയ ബഹിരാകാശ പേടകത്തിന് അന്തരിച്ച ബഹിരാകാശയാത്രിക കല്‍പന ചൗളയുടെ പേര്.
(VISION NEWS 11 സെപ്റ്റംബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക'കൽപന ചൗള', അമേരിക്കയുടെ പുതിയ ബഹിരാകാശ പേടകം.
തങ്ങളുടെ പുതിയ ബഹിരാകാശ വാഹനത്തിന് 'എസ്എസ് കല്‍പന ചൗള' എന്ന പേര് നല്‍കുമെന്ന് അമേരിക്കയുടെ ആഗോള ബഹിരാകാശ-പ്രതിരോധ സാങ്കേതികവിദ്യാ കമ്പനിയായ നോര്‍ത്ത്‌റോപ് ഗ്രൂമാന്‍ അറിയിച്ചു. ബഹിരാകാശ ശാസ്ത്രത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അന്താരാഷ്ട്ര സ്‌പേസ് സ്റ്റേഷനിലേക്കുള്ള പേടകത്തിന് കല്‍പനയുടെ പേര് നൽകുന്നത്.

സെപ്റ്റംബര്‍ 29-ന് വെര്‍ജിനിയയിലെ വാലപ്‌സ് ഫ്‌ളൈറ്റ് ഫെസിലിറ്റിയില്‍ നിന്ന് എന്‍ജി-14(NG-14) ദൗത്യത്തിന്റെ ഭാഗമായി വിക്ഷേപിക്കുന്ന റോക്കറ്റിലായിരിക്കും കല്‍പന ചൗള പേടകം യാത്ര തിരിക്കുന്നത്. സ്പേസ് സ്‌റ്റേഷനിലേക്ക് 3,629 കിലോഗ്രാം സാധനസാമഗ്രികളാണ് എന്‍ജി-14 ദൗത്യം എത്തിക്കുന്നത്. 

മനുഷ്യരുള്‍പ്പെടുന്ന ബഹിരാകാശദൗത്യത്തിന് കല്‍പന നല്‍കിയ സംഭാവനകള്‍ എല്ലാകാലത്തും നിലനില്‍ക്കും. ഇന്ത്യന്‍ വംശജയായ ആദ്യബഹിരാകാശ യാത്രികയെന്ന നിലയില്‍ നാസയില്‍ ചരിത്രം രേഖപ്പെടുത്തിയ കല്‍പനയെ ബഹുമാനിക്കുകയാണെന്നും ഗ്രൂമാന്‍ കമ്പനി ട്വീറ്റ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only