06 September 2020

താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ നവീകരിച്ച അത്യാഹിത വിഭാഗവും ട്രോമകെയര്‍ യൂണിറ്റും പ്രവര്‍ത്തന സജ്ജമായി ഉദ്ഘാടനം ഇന്ന് (ഞായര്‍ ) മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍വ്വഹിക്കും
(VISION NEWS 06 September 2020)



താമരശ്ശേരി:താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ നവീകരിച്ച അത്യാഹിത വിഭാഗവും ട്രോമ കെയര്‍ യൂണിറ്റും പ്രവര്‍ത്തന സജ്ജമായി.ഞായറാഴ്ച രാവിലെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്ന് കാരാട്ട് റസാഖ് എം.എല്‍.എ അറിയിച്ചു.
ദേശീയ ആരോഗ്യ മിഷന്‍ പദ്ധതിവഴിയാണ് ട്രോമാകെയര്‍ സംവിധാനവും, ആധുനിക രീതിയില്‍ നവീകരിച്ച അത്യാഹിത വിഭാഗവും യാഥാര്‍ത്ഥ്യമാക്കിയിട്ടുള്ളത്. അത്യാഹിത വിഭാഗത്തില്‍ റിസപ്ഷന്‍, ട്രയാജ് സംവിധാനം,പരിശോധന മുറി, നഴ്സസ്സ് സ്റ്റേഷന്‍, പ്രൊസീജിയര്‍ മുറി, ഇ.സി.ജി, എക്‌സറേ സൗകര്യം, മൈനര്‍ ഒപ്പറേഷന്‍ തിയേറ്റര്‍, ഐസൊലേഷന്‍ റൂം, സ്റ്റോര്‍ റൂം, സെന്‍ട്രലൈസ്ഡ്‌മെഡിക്കല്‍ ഗ്യാസ് ലൈന്‍ സംവിധാനം, ഭിന്നശേഷി വിഭാഗങ്ങളുള്‍പ്പെടെയുള്ളവര്‍ക്കുള്ള ശൗചാലയം, മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള പ്രത്യേക മുറി, ആധുനിക സംവിധാനത്തോടെയുള്ള ഉപകരണങ്ങള്‍ തുടങ്ങിയവ സ്ഥാപിച്ചു. ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതിന് 20 ലക്ഷം രൂപയും ഉപകരണങ്ങള്‍ക്കായി 33,7709 രൂപയുമാണ് എന്‍.എച്ച്.എം മുഖേന വിനിയോഗിച്ചത്.

ഞായറാഴ്ച രാവിലെ 11 ന് കാരാട്ട് റസാഖ് എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ ജില്ലാ കലക്ടര്‍ എസ്.സാംബശിവറാവു മുഖ്യാതിഥിയായിരിക്കും.കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി സംഘടിപ്പിക്കുന്ന പരിപാടിയില്‍ ജനപ്രതിനിധികളും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും.

Post a comment

Whatsapp Button works on Mobile Device only