കേരളത്തില്‍ ഒഴിവ് വന്ന ചവറ, കുട്ടനാട് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിച്ചു. വെറും നാല് മാസം മാത്രം പൊതുതെരഞ്ഞെടുപ്പിന് അവശേഷിക്കെ കൊവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് വേണ്ട എന്ന നിലപാടാണ് കമ്മീഷന് അംഗീകരിച്ചത്. സര്‍വ്വകക്ഷിയോഗം വിളിച്ച ശേഷം എല്ലാ മുന്നണികളും ഒരുമിച്ചാണ് തെരഞ്ഞെടുപ്പ് വേണ്ടെന്ന് ആവശ്യപ്പെട്ടത്.തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനുള്ള തീരുമാനത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വാഗതം ചെയ്തു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ കാര്യമില്ലെന്നും നാല് മാസം കഴിയുമ്പോള്‍ പൊതുതെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തിലാണ് സര്‍വ്വകക്ഷിയോഗത്തില്‍ ഇത്തരമൊരു തീരുമാനത്തെ എല്ലാവരും പിന്തുണച്ചതെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് നടത്തേണ്ട മറ്റ് സംസ്ഥാനങ്ങളിലെ അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പും ഒഴിവാക്കിയിട്ടുണ്ട്.
Post a comment