05 September 2020

ഓമശ്ശേരി പഞ്ചായത്ത്‌ മുസ്‌ലിം ലീഗ്‌ 'ചന്ദ്രിക'പ്രചാരണ കാമ്പയിനു തുടക്കമായി.
(VISION NEWS 05 September 2020)




ഓമശ്ശേരി:മുസ്‌ലിം ലീഗ്‌ സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരമുള്ള ഈ മാസം 20 വരെ നീണ്ടു നിൽക്കുന്ന 'ചന്ദ്രിക' പ്രചാരണ കാമ്പയിൻ ഓമശ്ശേരി പഞ്ചായത്തിൽ തുടക്കം കുറിച്ചു.

പഞ്ചായത്ത്‌ തല ഉൽഘാടനം ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിൽ നടന്നു.പഞ്ചായത്ത്‌ മുസ്‌ലിം ലീഗ്‌ പ്രസിഡണ്ട്‌ കെ.കെ.അബ്ദുല്ലക്കുട്ടി അദ്ധ്യക്ഷത വഹിച്ചു.ആശുപത്രിയെ വരി ചേർത്ത്‌ സ്ഥാപനത്തിന്റെ ട്രസ്റ്റ്‌ ജന:സെക്രട്ടറി എം.അബ്ദുൽ ലത്വീഫിനു 'ചന്ദ്രിക' കൈമാറി.

യോഗം മണ്ഡലം മുസ്‌ലിം ലീഗ്‌ വൈസ്‌ പ്രസിഡണ്ട്‌ യു.കെ.അബു ഹാജി ഉൽഘാടനം ചെയ്തു.ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.ടി.സക്കീന ടീച്ചർ,ഗ്രാമപ്പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ പി.വി.അബ്ദുൽ റഹ്മാൻ മാസ്റ്റർ,ബ്ലോക്‌ പഞ്ചായത്ത്‌ മെമ്പർ സൂപ്പർ അഹമ്മദ്‌ കുട്ടി ഹാജി,യു.കെ.ഹുസൈൻ,യൂനുസ്‌ അമ്പലക്കണ്ടി,ഇ.കെ.മുജീബു റഹ്മാൻ,ശാന്തി ആശുപത്രി പ്രതിനിധികളായ ഇ.കെ.മുഹമ്മദ്‌,എം.കെ.മുബാറക്‌ എന്നിവർ സംസാരിച്ചു.

പഞ്ചായത്ത്‌ മുസ്‌ലിം ലീഗ്‌ ജന:സെക്രട്ടറി റസാഖ്‌ മാസ്റ്റർ തടത്തിമ്മൽ സ്വാഗതവും വൈസ്‌ പ്രസിഡണ്ട്‌ പി.വി.സ്വാദിഖ്‌ നന്ദിയും പറഞ്ഞു.


Post a comment

Whatsapp Button works on Mobile Device only