06 September 2020

തുരങ്ക പാത ഒഴിവാക്കിക്കൊണ്ട് സിറാജ് ബൈപ്പാസ് ഫ്‌ളൈഓവർ വ്യാപാരികൾ സ്വാഗതം ചെയ്യുന്നു:
(VISION NEWS 06 September 2020)


കൊടുവള്ളി-നിർദിഷ്ട കൊടുവള്ളി സിറാജ് ബൈപ്പാസ് ഫ്‌ളൈ ഓവർ, തുരങ്ക പാത ഒഴിവാക്കിക്കൊണ്ട് നിർമിക്കുകയും ,ബാക്കി ആവശ്യമായ വീതിയിൽ റോഡ് പുനർ നിർമിക്കുകയും ചെയ്ത് വികസനം പൂർത്തീകരിക്കണമെന്ന് കൊടുവള്ളിയിലെ വ്യാപാരികൾ സംയുക്തമായി ആവശ്യപ്പെട്ടു .
വര്ഷങ്ങളായി ഇതു സംബന്ധിച്ചു കൊടുവള്ളിയിൽ പ്രചരിക്കുന്ന വസ്തുതകളെല്ലാം തെറ്റാണെന്ന് 4/9/2020ന് സ്ഥലമളന്നു തിട്ടപ്പെടുത്താൻ വന്നപ്പോഴാണ് വ്യാപാരികൾ മനസ്സിലാക്കുന്നത് .
ഇതു സംബന്ധിച്ചു സാമൂഹ്യ ആഘാത പഠനം നടത്തിയ കണ്ണൂരിലെ കയ്‌റോസ് എന്ന സ്ഥാപനത്തിന്റെ റിപ്പോർട് പ്രകാരം 100ൽ അതികം സ്ഥാപനങ്ങൾ നഷ്ടപ്പെടുമെന്നും ,400ൽ അതികം തൊഴിലാളികൾക്ക് തൊഴിൽ നഷ്ടം വരുമെന്നും ,100ഓളം ഓട്ടോറിക്ഷകൾക്ക് പാർക്കിംഗ് സൗകര്യം നഷ്ടമാവുമെന്നും ,കൊടുവള്ളി ടൗൺ വിസ്‌മൃതിലാവുമെന്നും ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട് .ഇതെല്ലാം അവഗണിച്ചുകൊണ്ടാണ് നിർമാണ പദ്ധതി വരുന്നത് .ഇതുകൊണ്ട് ഗുണത്തേക്കാളേറെ കൊടുവള്ളിക്ക് ദോഷമാണ് വരുന്നതെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു .അതുകൊണ്ട് മേൽ പദ്ധതി കൊടുവള്ളിയിലെ പൊതുജനങ്ങൾക്കും ,വ്യാപാരികൾക്കും ,കൊടുവള്ളി ടൗണിനും ,ആവശ്യമായരീതിയിൽ പുനര്പരിശോധന നടത്തി നടപ്പിലാക്കണമെമെന്നു കൊടുവള്ളി ഗോൾഡ് &സിൽവർ മർച്ചന്റ് അസോസിയേഷനും ,കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുവള്ളി യൂണിറ്റും സംയുക്തമായി പ്രസ്താവനയിൽ അറിയിച്ചു് .
         ഗോൾഡ് &സിൽവർ കൊടുവള്ളി യൂണിറ്റിന് വേണ്ടി CP അബ്ദുൽ മജീദ്‌ (ജനറൽ സെക്രട്ടറി കൊടുവള്ളി യൂണിറ്റ് )
കേരള വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് വേണ്ടി TP അർഷാദ് (ജനറൽ സെക്രട്ടറി കൊടുവള്ളി യൂണിറ്റ് )

Post a comment

Whatsapp Button works on Mobile Device only