20 September 2020

കനത്ത കാറ്റും മഴയും,നരിക്കുനിയിൽ മരം വീണു
(VISION NEWS 20 September 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




നരിക്കുനി: - കനത്ത മഴയും കാറ്റും മൂലം നരിക്കുനിയിൽ മരം കട പുഴകി വീണു.
കാപ്പാട് – തുഷാരഗിരി സംസ്ഥാന പാതയിൽ നരിക്കുനി വില്ലേജ് ഓഫീസിനു അടുത്ത് തെച്ചോട്ട് പള്ള്യാറകോട്ടയ്ക്ക് സമീപമാണ് വൈദ്യുതി ലൈനിലും റോഡിലുമായി മരം വീണത്.
ഇതോടെ ഈ വഴിയുള്ള ഗതാഗതം തടസ്സപ്പെടുകയും ,വൈദ്യുതി മുടങ്ങുകയും ചെയ്തിരുന്നു.നരിക്കുനി ഫയർഫോഴ്‌സെത്തി മരം മുറിച്ചു മാറ്റി ഗതാഗതം പുനരാരംഭിച്ചു. കെ എസ് ഇ ബി ജീവനക്കാർ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു.

Post a comment

Whatsapp Button works on Mobile Device only