05 September 2020

കളരാന്തിരി ജി എം എൽ പി സ്കൂളിൽ അധ്യാപകരെ ആദരിച്ചു
(VISION NEWS 05 September 2020)



കൊടുവള്ളി :കളരാന്തിരി അധ്യാപകദിനത്തോടനുബന്ധിച്ച് കളരാന്തിരി ജി എം എൽ പി സ്കൂളിൽ *ആദരം 2020* എന്ന പേരിൽ വൈവിധ്യമാർന്ന പരിപാടികൾ നടന്നു. ഓൺലൈൻ ക്ലാസുകളുടെ പഠന പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തുന്നതോടൊപ്പം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കു വഹിക്കുകയും ചെയ്യുന്ന അധ്യാപകരായ ഷാബുമാസ്റ്റർ , മുഹമ്മദ് മാസ്റ്റർ.കെ,അബ്ദുൽ ലത്തീഫ് മാസ്റ്റർ, റനീഷ് മാസ്റ്റർ എന്നിവരെ പി.ടി എ.യുടെ നേതൃത്വത്തിൽ ആദരിച്ചു. പിടി എ ഭാരവാഹികൾ അധ്യാപകരെ ഷാൾ അണിയിച്ചു. പ്രസിഡന്റ് ശ്രീ പുനത്തിൽ മജീദ്, കെ വി .ശരീഫ്, ജബ്ബാർ പട്ടിണിക്കര, അബ്ദുൽ ലത്തീഫ് പട്ടിണിക്കര, ഷംസുദ്ധീൻ . ടി.കെ, എം.പി.ടി എ അംഗങ്ങളായ ഫൗസിയ ലത്തീഫ്, സുൽഫത്ത്, നദീറ എന്നിവർ പങ്കെടുത്തു. ഹെഡ് മാസ്റ്റർ ടി .ഡി അബ്ദുൽ കാദർ മാസ്റ്റർ സ്വാഗതം പറഞ്ഞു.സീനിയർ അസിസ്റ്റന്റ് എ.കെ റംല ടീച്ചർ, എൻ. മഹമൂദ് എന്നിവർ ആശംസകൾ അർപ്പിച്ചു.

Post a comment

Whatsapp Button works on Mobile Device only