08 September 2020

സിറാജ് ഫ്ലൈഓവർ ഗുണകരം. എസ്ഡിപിഐ.
(VISION NEWS 08 September 2020)



കൊടുവള്ളി :
ദേശീയപാതയിൽ കൊടുവള്ളി ടൗണിലെ ഗതാഗത കുരുക്ക്  ഒഴിവാക്കുന്നതിന് നിർദിഷ്ട സിറാജ് ഫ്ലൈഓവർ  ഗുണകരമാകുമെന്ന്    എസ്ഡിപിഐ കൊടുവള്ളി മുനിസിപ്പൽ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.

നെല്ലാംക്കണ്ടിയിൽ മഴക്കാലത്ത് വെള്ളക്കെട്ടുണ്ടായി ഗതാഗതം നിലച്ചു പോകുന്നതും തുല്യ പ്രധാന്യത്തോടെ പരിഗണിച്ച് റോഡ് ഉയർത്തി നിർമിക്കണം. എങ്കിലേ ദേശീയ പാതയിലെ ഗതാഗത തടസ്സത്തിന് സാശ്വത പരിഹാമാവുകയുള്ളു.കാ ലങ്ങളായി ജനങ്ങൾ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ വിഷയം  പരിഹരിക്കാതെ ഫ്ലൈ ഓവറും തുരങ്കപാത  നിർമാണവുമായി മാത്രം ബന്ധപ്പെട്ട്  ഇപ്പോൾ ഉയർന്ന വിവാദം പദ്ധതിയുടെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യുന്നതും, ചിലരുടെ സ്വാർത്ഥ താല്പര്യം   സൂചിപ്പിക്കുന്നതുമാണ്.  വികസനവുമായി ബന്ധപ്പെട്ട് വ്യാപാരി സമൂഹത്തിന്റെ ആശങ്കകൾ മുഖവിലക്കെടുക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവണം. വിവാദങ്ങൾ ഒഴിവാക്കി പദ്ധതി  പൂർത്തിയാക്കണം. 

ടി.പി യുസുഫ് യോഗത്തിൽ  അധ്യക്ഷത വഹിച്ചു. സിദ്ധീഖ് കരുവൻപൊയിൽ സ്വാഗതം പറഞ്ഞു  മണ്ഡലം വൈസ് പ്രസിഡന്റ്‌ ആബിദ് പാലക്കുറ്റി യോഗം ഉത്ഘാടനം ചെയ്തു. മജീദ് കെ.കെ, പി.ടി.ആലി  നൗഷാദ് തനിമ, ഷാഫി എ. പി, നസീർ കരീറ്റിപ്പറബ്, കെ.എം.സി റസാഖ് കാളരാന്തിരി, മുഹമ്മദാലി പനക്കോട്, അസീസ് വാവാട്  തുടങ്ങിയവർ 
സംസാരിച്ചു.

Post a comment

Whatsapp Button works on Mobile Device only