15 സെപ്റ്റംബർ 2020

നിൽപ്പ് സമരം സംഘടിപ്പിച്ചു
(VISION NEWS 15 സെപ്റ്റംബർ 2020)


ദേശ വ്യാപക കർഷക പ്രതിഷേധത്തിൻ്റെ ഭാഗമായി താമരശ്ശേരിയിൽ സംയുകതകർഷക മുന്നണിയുടെ നേതൃത്വത്തിൽ നിൽപ്പ്സമരം സംഘടിപ്പിച്ചു..ഇന്നാരംഭിക്കുന്ന പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനത്തിൽ  കർഷക വിരുദ്ധ ഓർഡിനൻസ് നിയമമാക്കാനുള്ള നീക്കത്തിനെതിരെയായിരുന്നു സമരം .വർഷകാല സമ്മേളനത്തിൽ അംഗങ്ങൾക്ക് ചർച്ചക്ക് പോലും അവസരം നൽകാതെയാണ് ,കാർഷിക മേഖലയെ ബാധിക്കുന്ന ബില്ലുകൾ പാസാക്കാൻ കേന്ദ്ര സർക്കാർ തീരുമാനം .ബില്ലുകൾ നിയമമാകുന്നതോടെ കൃഷി ഭുമിയിലും ,കാർഷികോൽപന്നങ്ങളുടെ അവകാശത്തിലും കോർപ്പറേറ്റുകൾക്ക് നിർബാധം ഇടപെടാൻ അവസരം ലഭ്യമാക്കുന്ന നിയമമണ് പാർലമെൻ്റിൽ പാസാക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. സമരം കർഷക സംഘം ഏരിയ സെക്രട്ടറി ഗിരീഷ് ജോൺ ഉദ്ഘാടനം ചെയ്തു. പി.ടി.സി ഗഫൂർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ എൻ വി രാജൻ , കെ.വി സെബാസ്ത്യൻ ,കണ്ടിയിൽ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു .സമരത്തിന്.വി.കുഞ്ഞിരാമൻ , കെ ശശീന്ദ്രൻ ,പി.ടി ഷാജി ,രാധാകൃഷണൻ എന്നിവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only