29 September 2020

രോഗവ്യാപനം പിടിച്ച് കെട്ടിയേ മതിയാകൂ; സര്‍വ്വകക്ഷിയോഗത്തിലെ തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി
(VISION NEWS 29 September 2020)

​ 
സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് വ്യാപനം പിടിച്ച് കെട്ടിയേ മതിയാകൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇല്ലെങ്കില്‍ വലിയ രീതിയിലുള്ള അപകടമുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം തന്നെയാണ് പൊതുവായ ആവശ്യമായി ഇന്ന് സര്‍വ്വകക്ഷിയോഗം ചര്‍ച്ച ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാം ഓരോരുത്തര്‍ക്കും വലിയ ജാഗ്രത വേണമെന്നും ശാരീരിക അകലം പാലിക്കല്‍, മാസ്‌ക് ധരിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ഒരു വീഴ്ചയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.കൊവിഡ് വ്യാപനം തടയുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടാത്തതാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ സാധ്യമായ എല്ലാ നടപടിയും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമരങ്ങളുടെ കാര്യത്തിലും നിയന്ത്രണം ആവശ്യമായി വരും. ഇക്കാര്യത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സഹകരിക്കണമെന്ന് സര്‍വ്വകക്ഷിയോഗത്തില്‍ ആവശ്യപ്പെട്ടുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആദ്യഘട്ടത്തിലുണ്ടായിരുന്ന ജാഗ്രത കുറഞ്ഞു. ഇതിന്റെ ദൂഷ്യഫലം പ്രത്യക്ഷത്തില്‍ കാണുന്നു. പ്രാദേശിക തലത്തില്‍ രാഷ്ട്രീയ കക്ഷി നേതാക്കള്‍ നല്ല ഇടപെടല്‍ നടത്തണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു.

Post a comment

Whatsapp Button works on Mobile Device only